State level Onam Celebrations Cancels

സംസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ ഒഴിവാക്കി..!

State level Onam Celebrations Cancels: വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ നടുങ്ങിയിരിക്കുകയാണ് കേരളം മൊത്തം. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയതായി ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.രക്ഷപ്രവർത്തനവും പുനരധിവാസവും നടക്കുന്ന സാഹചര്യത്തിലാണ് സർക്കാരിനെ ഈ തീരുമാനം.

ചാപ്യാൻസ് ബോട്ട്ലീഗും നടത്തില്ലെന്ന് പി എ മുഹമ്മദ്‌ റിയാസ് അറിയിച്ചു. മുൻപ് ഇതുമായി സംബന്ധിച്ച സൂചനകൾ മുഖ്യമന്ത്രി നൽകിയിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞവർഷം വരെ നടപ്പാക്കി വന്നിരുന്ന ഓണ ആഘോഷ പരിപാടികൾ എല്ലാം ഒഴിവാക്കി എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വയനാട്ടിലെ രണ്ട് ഗ്രാമങ്ങളിളെ തന്നെ ഇല്ലാതാക്കിയ ഈ സാഹചര്യത്തിൽ സംസ്ഥാനം മൊത്തം വയനാടിനൊപ്പം ചേരുന്നു. ഇപ്പോഴും വയനാട് ദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ മാറിയിട്ടില്ല.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

State level Onam Celebrations Cancels

നൂറുകണക്കിന് പേർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങൾ ഒഴിവാക്കുന്നത് എന്നും മന്ത്രി അറിയിച്ചു. ഉരുൾപൊട്ടൽ മേഖലയിൽ സൈന്യം തിരച്ചിൽ അവസാനിപ്പിച്ചു മടങ്ങിയിരുന്നു. എൻഡി ആർഎഫിന്റെയും അഗ്നിശമന സേവനയുടെയും നേതൃത്വത്തിൽ ആയിരിക്കും ഇനിയുള്ള തിരച്ചിൽ നടക്കുന്നത്. എന്നാൽ ഹെലികോപ്റ്റർ തിരച്ചിലിനും ഡെയിലി പാലം ശക്തിപ്പെടുത്തുന്നതിനും ആയി കുറച്ച് സംഘം മാത്രം മേഖലയിൽ തുടരും.

മുണ്ടക്കൈ ദുരന്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതിനായി രജിസ്ട്രാർക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുമുണ്ട്. സ്വമേധയാ സ്വീകരിച്ച ഹർജിയിൽ ജസ്റ്റിസ്മാരായ ജയശങ്കരൻ നമ്പ്യാർ വി എം ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടുകളും കോടതിയുടെ പരിഗണന വിഷയങ്ങളിൽ ഉൾപ്പെടുത്തുന്നു. ജൂലൈ 30ന് പുലർച്ചെയാണ് നാടിനെ നടുക്കിയ മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ സംഭവിച്ചത്.