featured 4 min 3

ക്ഷയരോഗ പരിശോധന നിർബന്ധമാക്കി ഒമാൻ, ഫലം പോസിറ്റീവ് ആയാൽ സൗജന്യ ചികിത്സ!!

tb test is compulsory in oman: ക്ഷയരോഗ (ടിബി) പരിശോധന നിർബന്ധമാക്കി ഒമാൻ . മസ്ക‌ത്ത് ഒമാനിൽ റസിഡൻസി വിസക്കാണ് പരിശോധന നിർബന്ധമാക്കിയത്.നിലവിലെ വീസ പുതുക്കുന്നതിന്റെ ഭാഗമായ ആരോഗ്യ പരിശോധനയിലും ടിബി പരിശോധന നിർബന്ധമാക്കിയിരിക്കുകയാണ് .

കൈത്തണ്ടയിൽ ട്യൂബർക്കുലിൻ സ്കിൻ ടെസ്റ്റ് അതായത് ടിഎസ്‌ടി നടത്തുന്നതാണ് ടിബി പരിശോധനാ . പരിശോധന ഫലം പോസിറ്റീവ് ആണെങ്കിൽ അംഗീകൃത സ്വകാര്യ ആരോഗ്യകേന്ദ്രത്തിൽ നിന്നു നെഞ്ചിന്റെ എക്സ്റേ എടുക്കുകയും ഇത് സർക്കാർ മെഡിക്കൽ ഫിറ്റ്നസ് സെന്ററിലെ ആരോഗ്യവിദഗ്ധനെ കാണിക്കുകയും വേണം.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

tb test is compulsory in oman

ക്ഷയരോഗത്തിന് ചികിത്സ ആവശ്യമാണെന്നു ഡോക്ടറുടെ പരിശോധനയിൽ കണ്ടെത്തിയാൽ ചികിത്സ നൽകും. സൗജന്യ ചികിത്സയാണ് ആരോഗ്യമന്ത്രാലയം നൽകുന്നത് . മറഞ്ഞിരിക്കുന്ന ക്ഷയരോഗം കണ്ടെത്തുകയും അതിനവശ്യമുള്ള ചികിത്സ ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുകയാണ് .

Read also: ദുബായ് യാത്രയിൽ ഇന്ത്യ ഒന്നാമത്, യാത്ര നടത്തിയത് 61 ലക്ഷംപേർ..!