featured 5 min 2

പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലേക്ക്, ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി!!

traffic control in wayanad due to modi visit: വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് സന്ദർശിക്കാൻ നാളെ രാവിലെ എത്തും. സന്ദർശനത്തിനോടനുബന്ധിച്ച് ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിത പ്രദേശങ്ങളാണ് സന്ദർശിക്കുയ്ക. രാവിലെ 10 മുതലാണ് ഗതാഗത നിയന്ത്രണം. കൽപ്പറ്റ മേപ്പാടി ടൗണുകളിൽവാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവാദമില്ല. ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങൾ മാത്രമേ കയറ്റിവിടു. പ്രധാനമന്ത്രി സന്ദർശനം കഴിഞ്ഞ് മടങ്ങുന്നത് വരെ കൽപ്പറ്റ കൈനാട്ടി ബൈപ്പാസ് ജംഗ്ഷൻ മുതൽ […]

traffic control in wayanad due to modi visit: വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് സന്ദർശിക്കാൻ നാളെ രാവിലെ എത്തും. സന്ദർശനത്തിനോടനുബന്ധിച്ച് ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിത പ്രദേശങ്ങളാണ് സന്ദർശിക്കുയ്ക. രാവിലെ 10 മുതലാണ് ഗതാഗത നിയന്ത്രണം. കൽപ്പറ്റ മേപ്പാടി ടൗണുകളിൽവാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവാദമില്ല. ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങൾ മാത്രമേ കയറ്റിവിടു.

പ്രധാനമന്ത്രി സന്ദർശനം കഴിഞ്ഞ് മടങ്ങുന്നത് വരെ കൽപ്പറ്റ കൈനാട്ടി ബൈപ്പാസ് ജംഗ്ഷൻ മുതൽ മേപ്പാടി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ആശുപത്രി വരെയും മേപ്പാടി ടൗൺ മുതൽ ചൂരൽമല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും ടാക്സി ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ രാവിലെ 10 മുതൽ പാർക്ക് ചെയ്യാൻ പാടില്ല. കൽപ്പറ്റ ജനമൈത്രി ട്രാഫിക് ജംഗ്ഷൻ മുതൽ കെഎസ്ആർടിസി ഗാരിജ് ജംഗ്ഷൻ വരെയും പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കളക്ടർ ഡി.ആർ മേഘശ്രീയാണ് ഇക്കാര്യം അറിയിച്ചത്.

whatsapp icon
Kerala Prime News അംഗമാവാൻ

ബത്തേരി മാനന്തവാടി ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി സ്വകാര്യ ബസ്സുകൾ കൈനാട്ടി ജംഗ്ഷൻ കഴിഞ്ഞുള്ള ബൈപ്പാസിൽ നിന്ന് ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം ബൈപ്പാസിലൂടെയും കോഴിക്കോട് നിന്നും മാനന്തവാടി ബത്തേരി ഭാഗത്തേക്ക് വരുന്ന കെഎസ്ആർടിസി സ്വാകാര്യ ബസ്സുകൾ കൽപ്പറ്റ ജനമൈത്രി ട്രാഫിക് ജംഗ്ഷൻ കഴിഞ്ഞുള്ള ബൈപ്പാസിൽ നിന്ന് ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം ബൈപ്പാസിലൂടെയും വടുവൻചാൽ ഭാഗത്തുനിന്നു വരുന്ന കെഎസ്ആർടിസി സ്വകാര്യ ബസ്സുകൾ മുപൈനാട്,നെടുമ്പാല,തൃകൈപ്പറ്റ,മുട്ടിൽ,കൈനാട്ടി വഴി ബൈപ്പാസിലേക്ക് കയറണം. ബത്തേരി മാനന്തവാടി ഭാഗത്തുനിന്നും കൽപ്പറ്റയിലേക്ക് വരുന്ന വാഹനങ്ങൾ ബൈപ്പാസിൽ കയറി കൈനാട്ടി ജംഗ്ഷനിൽ നിന്ന് ആളെ ഇറക്കി തിരിച്ചു പോകണം. ഇങ്ങനെയാണ് ബസുകളുട നിയന്ത്രണം.

inside 3 min 2

ബത്തേരി ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ കൈനാട്ടി ജംഗ്ഷനിൽ നിന്ന് പുളിയാർ മല, മണിയങ്കോട്,മുണ്ടേരി,വെയർഹൗസ് ജംഗ്ഷൻ, പുഴമുടി,വെള്ളാരംകുന്ന് വഴിയും മാനന്തവാടി ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നാലാമയിൽ, വെള്ളമുണ്ട, കുറ്റ്യാടി ചുരം വഴിയും കോഴിക്കോട് ഭാഗത്തുനിന്ന് മാനന്തവാടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വൈത്തിരി,പൊഴുതന, പടിഞ്ഞാറത്തറ വഴിയും പോകണം. വടുവൻചാൽ ഭാഗത്തുനിന്ന് കൽപ്പറ്റയിലേക്കുള്ള വാഹനങ്ങൾ മുപ്പയ്നാട്, നെടുമ്പാല,തൃക്കൈപ്പറ്റ, മുട്ടിൽ വഴിയുമാണ് പോകേണ്ടത്.
ബത്തേരി ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് പോകുന്ന ചരക്ക് വാഹനങ്ങൾ ബീനാച്ചി, കോണിച്ചിറ,പനമരം,നാലാംമയിൽ വഴിയോ കുറ്റ്യാടി ചുരം വഴിയും മാനന്തവാടി ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്ക് വാഹനങ്ങൾ നാലാമയിൽ, വെള്ളമുണ്ട വഴി കുറ്റ്യാടി ചുരം വഴിയും പോകണം.

traffic control in wayanad due to modi visit-

അതേസമയം മുണ്ടക്കൽ ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത മേഖല സന്ദർശിക്കാൻ കേന്ദ്ര സംഘം ഇന്ന് ജില്ലയിലെത്തും.കേന്ദ്ര ആഭ്യന്തരവകുപ്പ് ജോയിൻ സെക്രട്ടറി, ഇന്റർ മിനിസ്റ്റരീയൽ സെൻട്രൽ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനത്തിനായി എത്തുന്നത്. ഓയിൽ സീഡ് ഹൈദരാബാദ് ഡയറക്ടർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടർ, കേന്ദ്ര റോഡ് ഗതാഗത വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ, എക്സ്പെൻഷൻ ഡെപ്യൂട്ടി ഡയറക്ടർ, സി ഡബ്ല്യുസി ഡയറക്ടർ, ഗ്രാമ വികസന വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എന്നിവരാണ് ഈ സംഘത്തിൽ ഉള്ളത്. രാവിലെ 10ന് കൽപ്പറ്റ എസ് കെ എം ജെ സ്കൂൾ മൈതാനത്ത് സംഘം ഹെലിപഡിൽ വന്നിറങ്ങും.ശേഷം വൈകിട്ട് 3.30ന് എസ് കെ എം ജി സ്കൂളിൽ സംസ്ഥാന സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷം വൈകിട്ട് നാലോടെ സംഘം മടങ്ങും.

Read also: ദുബായ് യാത്രയിൽ ഇന്ത്യ ഒന്നാമത്, യാത്ര നടത്തിയത് 61 ലക്ഷംപേർ..!

Leave a Comment

Your email address will not be published. Required fields are marked *