featured 17 min 2

ആശങ്ക ഒഴിയാതെ വയനാട്, ഭൂമികടിയിൽനിന്ന് ശബ്ദവും മുഴക്കവും, പ്രദേശവാസികൾ ആശങ്കയിൽ!!

wayanad earthquake edakkal: വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഭൂമിക്കടയിൽ നിന്നും പ്രകമ്പര ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാർ പറയുന്നു. ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. സമ്മർ റിപ്പോർട്ട് ചെയ്തതോടെ പ്രദേശങ്ങളിലെ ജനവാസ മേഖലകളിൽ നിന്നും ആളുകളെ മാറ്റി താമസിപ്പിച്ചു. ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ വിദ്യാർഥികളുടെ സുരക്ഷയെ മുൻനിർത്തിക്കൊണ്ട് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

അമ്പലവയൽ വില്ലേജിലെ ആർ എ ആർഎസ്, മാങ്കൊമ്പ് നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക,പടിപ്പറമ്പ്,വൈത്തിരി താലൂക്കിലെ സുഗന്ധഗിരി എന്നീ ഇടങ്ങളിലും അച്ചുരാൻ വില്ലേജിലെ സെട്ടുകുന്ന്,വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലുമാണ് ഭൂമിക്കടിയിൽ നിന്നും ശബ്‌ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തകാര്യ നിർവഹണ വിഭാഗം അറിയിച്ചത് .

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

wayanad earthquake edakkal

രാവിലെ 10.15 ഓടെയാണ് ശബ്‌ദവും പ്രകമ്പനവും അനുഭവപ്പെട്ടത്. എടയ്ക്കലിൽ ഉഗ്രശബ്ദ‌വും മുഴക്കവും കേട്ടതായും നാട്ടുകാർ പറയുന്നു . സംഭവത്തെ തുടർന്ന് റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്തേക്കെത്തിയിട്ടുണ്ട്. കോഴിക്കോട് കൂടരഞ്ഞിയിലും പ്രകമ്പനമുണ്ടായിട്ടുണ്ട് .നെന്മേനി വില്ലേജിലും അമ്പലവയൽ വില്ലേജിന്റെ ഭാഗങ്ങളിലും 10.20 ഓട് കൂടിയാണ് ശബ്ദവും വിറയലും ഉണ്ടായത്. രണ്ട് സെക്കൻഡോളം ആണ് ജെർക്കിങ് ഉണ്ടായത്.വീടുകളും കിണറുകളും പരിശോധന നടത്തി . വീടുകളിൽ വിള്ളലുകളോ കിണറുകളെ വെള്ളം കലങ്ങുകയോ ഉണ്ടായിട്ടില്ല. കിലോമീറ്ററുകളോളം മേഖലയിൽ ഇത് അനുഭവപ്പെട്ടിട്ടുണ്ട് എന്ന് നെന്മേനി വില്ലേജ് ഓഫീസർ സജീന്ദ്രൻ പറയുന്നു.

Read also: ഇനി ചെക്ക് ക്ലിയർ ആക്കാൻ മണിക്കൂറുകൾ മാത്രം; ബാങ്കുകളോട് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഗവർണർ..!