featured 14 min 3

യമനി മന്തി കഴിച്ചട്ടുണ്ടോ നിങ്ങൾ… ഇല്ലെങ്കിൽ ഇത്പോലെ ഉണ്ടാക്കി നോക്കു.. അടിപൊളി ടേസ്റ്റ് ആണ്!!

Yemeni Mandi recipe step-by-step: വളരെ എളുപ്പത്തിൽ യമനി മന്തി ഉണ്ടാക്കുന്നത് എങ്ങനെയാ നോക്കാം. ബിരിയാണി ഉണ്ടാക്കുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മന്തി ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • മുളക് പൊടി – 1/2 ടേബിൾ സ്പൂൺ
  • മല്ലി – 1 ടേബിൾ സ്പൂൺ
  • ചെറിയ ജീരകം – 1/2 ടേബിൾ സ്പൂൺ
  • കുരുമുളക് – 1/2 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി – 1 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • ചിക്കൻ
  • ഒലിവ് ഓയിൽ – 1/4 കപ്പ്
  • ബസുമതി അരി – 1 കിലോ
  • റിഫൈണ്ട് ഓയിൽ – 1/2 കപ്പ്
  • സവാള – എണ്ണം
  • കാപ്സികം – 1 എണ്ണം
  • പച്ചമുളക് – 4 എണ്ണം
  • വെളുത്തുള്ളി അരിഞ്ഞത് – 2 എണ്ണം
  • ഉണക്ക നാരങ്ങ – 2 എണ്ണം
  • പട്ട
  • ബേ ലീഫ് – 2 എണ്ണം
  • ഏലക്ക – 10 എണ്ണം
  • കരയാമ്പു

മിക്സിയുടെ ജാറിലേക്ക് മുളകുപൊടി ചെറിയ ജീരകം കുരുമുളക് അര ടേബിൾ സ്പൂൺ മുഴുവൻ മല്ലി ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് നന്നായി അരച്ചുവെക്കുക. ഇനി ചിക്കൻ വലിയ കഷണങ്ങളാക്കി എടുത്ത് കത്തികൊണ്ട് വരഞ്ഞു കൊടുക്കുക. ഇതിലേക്ക് നമ്മൾ അരച്ചു വച്ചിരിക്കുന്ന മസാല ഇട്ടുകൊടുത്ത് ചിക്കൻ മാരിനേറ്റ് ചെയ്ത് അരമണിക്കൂർ റെസ്റ്റ് ചെയ്യാൻ വയ്ക്കുക. ഒരു കടായി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് റിഫൈൻഡ് ഓയിൽ ഒഴിച്ച് കൊടുത്ത് ചെറുതായി അരിഞ്ഞ വെളുത്തുള്ളി ഇട്ടുകൊടുത്ത് വഴറ്റുക. ഇതിലേക്ക് അരിഞ്ഞു വെച്ച സവാളയും പച്ച മുളകും ഇട്ടുകൊടുത്ത് നന്നായി വഴറ്റുക.

ശേഷം ഇതിലേക്ക് ചെറുതായി മുറിച്ച ക്യാപ്സിക്കം കൂടി ഇട്ട് കൊടുത്ത് ഇളക്കി യോജിപ്പിക്കുക . ഇനി ഇതിലേക്ക് ബേ ലീഫ്, ഉണക്ക നാരങ്ങ, കുരുമുളക്, മല്ലി, പട്ട, ഗ്രാമ്പു, ഏലക്ക എന്നിവ ഇട്ട് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം കുതിർത്ത അരി വെള്ളം ഊറ്റി കളഞ്ഞു ഇതിലേക്ക് ഇട്ടു കൊടുക്കുക. ആവശ്യത്തിന് ന് ഉപ്പും ചേർക്കുക. അരി ഒരു രണ്ടു മിനിറ്റ് വറുത്തശേഷം ഇതിലേക്ക് നമുക്ക് ഒരു കിലോ അരിക്ക് ഒന്നര കപ്പ് വെള്ളം എന്നുള്ള രീതിയ്ക്ക് ഒഴിച്ചു കൊടുക്കാം.ശേഷം ഇത് ഒരു അലൂമിനിയം ഫോയിൽ പേപ്പർ കൊണ്ട് മൂടി കൊടുക്കുക. അലൂമിനിയം ഫോയിൽ പേപ്പറിന്റെ മുകളിൽ കുത്തുകൾ ഇട്ടുകൊടുത്ത് ആവി പുറത്തേക്ക് വരുന്ന രീതിയിൽ ആക്കുക.

Yemeni Mandi recipe step-by-step

ഇനി ഇതിനു മുകളിലേക്ക് നമ്മൾ മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന ചിക്കൻ ഓരോ പീസുകളായി വെച്ചുകൊടുത്തു ചിക്കന്റെ മുകളിലേക്ക് അലുമിനിയം ഫോയിൽ പേപ്പർ കൊണ്ട് കവർ ചെയ്യുക. ഇനി ഇത് അടച്ചുവെച്ച് ചെറിയ തീയിൽ 40 മിനിറ്റ് വേവിക്കാം. നാൽപ്പതു മിനിറ്റിനു ശേഷം തുറന്ന് ചിക്കൻ എടുത്ത് നമ്മുടെ വെന്ത അരിയിയുടെ മുകളിലേക്ക് വെച്ചുകൊടുത്തു കുറച്ചു പച്ചമുളക് കൂടി കുത്തിവച്ചുകൊടുത്തു ഒരു പാത്രത്തിൽ കുറച്ച് ചാർക്കോൾ കത്തിച്ചത് ഇറക്കി വെക്കുക. എന്നിട്ട് കുറച്ച് ഓയിൽ ചാർകോളിന്റെ മുകളിൽ ഒഴിച്ച് കൊടുക്കുക. എന്നിട്ട് വീണ്ടും ഫോയിൽ പേപ്പർ വച്ച് അടച്ച് 30 മിനിറ്റ് ലോ ഫ്ലെയിമിൽ വെച്ച് വേവിക്കുക.

Read also: ഹോട്ടലിൽ നിന്നും കിട്ടുന്ന അത്രയും രുചിയുള്ള ഒരു പെപ്പെർ ചിക്കൻ ഫ്രൈ ഇനി വീട്ടിലും ഉണ്ടാക്കിയാലോ!!