Yoga For Pot Belly Reduction

നിങ്ങൾ കുടവയർ കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ..? എങ്കിൽ യോഗയിലൂടെ ഇതിന് പരിഹാരം കാണാം..!

Yoga For Pot Belly Reduction: ഇന്ന് എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കുടവയർ. നിരവധി മാർഗങ്ങളിലൂടെ ഇത് ഇല്ലാതാകാൻ കഴിയും.ഇൻസുലിൻ ഉണ്ടാകുന്ന വ്യതിയാനമാണ് കുടവയർ ഉണ്ടാകാനുള്ള പ്രധാന കാരണം. അതിനാൽ തന്നെ ഇൻസുലിനെ നിയന്ത്രിക്കുകയും ഡയറ്റും ഉൾപ്പെടുത്തേണ്ടതാണ്.

കുടവയർ കുറയുന്നതിനായി ആദ്യമായി ചെയ്യേണ്ടത് ഡയറ്റ് ആണ്. ഡയറ്റ് ആരംഭിക്കുമ്പോൾ പ്രധാനമായും ചെയ്യേണ്ടത് രാത്രി ഭക്ഷണം ഒഴിവാക്കുക. വൈകുന്നേര സമയങ്ങളിലെ ചായക്ക് പകരമായി ഹെൽത്തി ഭക്ഷണം 6,7 മണി നേരത്ത് കഴിക്കുക. രണ്ടാമതായി കാർബോഹൈഡ്രേറ്റ് ഒഴിവാക്കുക. ചോറ് ചപ്പാത്തി ഓട്സ് എന്നിവയിൽ എല്ലാം കാർബോ ഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. ഇവ കുറക്കുക. കുടവയർ കുറയ്ക്കാനുള്ള ഏറ്റവും വലിയ എളുപ്പ മാർഗ്ഗമാണ് യോഗ.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Yoga For Pot Belly Reduction

ഇതിനായി ആദ്യമായി ചെയ്യേണ്ടത് ദണ്ഡസന.തറയിൽ കൈ കുത്തിവെച്ചുകൊണ്ട്നിവർന്നു നിൽക്കുക. ഒരു 10 സെക്കൻഡ് അങ്ങനെ നിൽക്കുക.അടുത്തതായി ബുജഗസന, (കോബ്ര പോസ്സ്) തറയിൽ കമിഴ്ന്നു കിടന്നുകൊണ്ട് കൈ നിലത്തുവച്ച് ഉയർത്തി തലയും ഉയർത്തി വയ്ക്കുക. അടുത്തതായി (മൗണ്ടേയ്ൻ പോസ്സ്) ചെയുക. സൈഡിലെ കൊഴുപ്പ് ഇല്ലാതാകുന്നതിനായി വജ്രാസന ചെയുക. ഇരുവശത്തേക്കും മാറി മാറി ചെയുക.

ഇനി മലർന്നു കിടന്നുകൊണ്ട് രണ്ടു കാലുകൾ കെട്ടിപിടിക്കുക. പവൻ മുക്തസാന എന്നു പറയുന്നു. കഴുത്തു നിവർത്തികൊണ്ട് കാൽ മുട്ടിൽ തൊടുക. അടുത്തതായി കാൽ 45 ഡിഗ്രിയിൽ വച്ചുകൊണ്ട് കഴുത്തു പൊക്കി ശ്വാസം എടുക്കുക. അടുത്തതായി നിവർന്നു നിന്നുകൊണ്ട് ഏറുവശത്തേക്കും തിരിയുക. ശരീരത്തിന്റെ ഘടന നിലനിർത്തുന്നതിനായി നിവർന്നു നിന്നു കൊണ്ട് കുനിയുക. ശേഷം കൈകൾ തളർത്തിയിട്ട് ശേഷം വലിയുക. ത്രികോണ രീതിയിൽ നിന്ന് ശേഷം വലതുകാൽ നീക്കി വച്ചുകൊണ്ട് വലതു കൈ കാറിൽ പിടിക്കുക ഇടതു കൈ മുകളിലേക്ക് പൊക്കി വയ്ക്കുക. ശേഷം മറിച്ചും ചെയ്യുക.