featured 10 min 4

ചായ തിളക്കുന്ന സമയം കൊണ്ട് പ്ലേറ്റ് നിറയെ നമുക്ക് സ്നാക്ക് ഉണ്ടാക്കി എടുത്താലോ?

easy bread snack: മൂന്നു ബ്രഡ് കൊണ്ട് ചായയുടെ കൂടെ കഴിക്കാൻ പ്ലേറ്റ് നിറയെ സ്നാക് ഉണ്ടാക്കി എടുക്കാം. പാചകം ഒട്ടും അറിയാത്തവർക്ക് പോലും വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ സാധിക്കുന്ന ഒരു സ്നാക്ക് ആണിത്. ഇതിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ മിക്സ് ചെയ്ത് ബ്രഡ് മുക്കി പൊരിക്കുക എന്നുള്ള ഒരു ജോലി മാത്രമേ ഉള്ളൂ. എന്തൊക്കെ ചേരുവകളാണ് ഈ ഒരു ബ്രെഡിന്റെ സ്നാക്ക് ഉണ്ടാക്കാൻ ആവശ്യമെന്ന് നമുക്ക് നോക്കിയാലോ…

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • മൈദ പൊടി – 1/4 കപ്പ്
  • കടല പൊടി – 1/4 കപ്പ്
  • മഞ്ഞൾ പൊടി – 2 നുള്ള്
  • മുളക് പൊടി – 1 ടീ സ്പൂൺ
  • ഗരം മസാല – 1/4 ടീ സ്പൂൺ
  • കറുത്ത എള്ള്
  • കറിവേപ്പില
  • ഉപ്പ് – ആവശ്യത്തിന്
  • ബ്രെഡ് – 3 എണ്ണം

ഒരു ബൗളിലേക്ക് മൈദ പൊടിയും കടല പൊടിയും മഞ്ഞൾ പൊടിയും മുളകു പൊടിയും ഗരം മസാല കറുത്ത എള്ള് എന്നിവ ഇട്ട് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് കറിവേപ്പില അരിഞ്ഞതും ആവശ്യത്തിന് ഉപ്പും കൂടി ഇട്ട് കുറച്ചു വെള്ളമൊഴിച്ച് നല്ല ലൂസ് ആയിട്ടുള്ള ഒരു ബാറ്റർ ഉണ്ടാക്കി എടുക്കുക. ഇനി ഒരു ബ്രെഡ് നാല് കഷണങ്ങളാക്കി മുറിക്കുക.

easy bread snack

അടുപ്പിൽ ഒരു ചട്ടി വെച്ച് ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ഓരോ ബ്രഡ് പീസ് എടുത്ത് ഈ ഒരു മാവിലേക്ക് മുക്കി നന്നായി രണ്ടു സൈഡും കോട്ട് ചെയ്ത ശേഷം എണ്ണയിൽ ഇട്ട് പൊരിച് എടുക്കുക.. ബ്രെഡ് ഇടുമ്പോൾ തീ കുറച്ചു വെക്കാൻ ശ്രദ്ധിക്കുക. ഇനി രണ്ട് സൈഡും തിരിച്ചും മറിച്ചും ഇട്ട് പൊരിച്ചു കോരുക. ഇതു പോലെ തന്നെ ബാക്കിയുള്ള ബ്രെഡും മുക്കി പൊരിച് എടുക്കാവുന്നതാണ്.

Read also: ബ്രഡിൽ ചിക്കന്റെ ഫില്ലിംഗ് വെച്ചിട്ടുള്ള ഒരു അടിപൊളി സ്നാക്ക് റെസിപ്പി ആണിത്, ഇപ്പോൾ; തന്നെ ഉണ്ടാക്കി നോക്ക് കിടിലൻ ടേസ്റ്റ് ആണ്!!