featured 13 min 4

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുതിച്ചുയരുന്നു!!

gold price is getting high: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഉയരുന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർദ്ധിച്ചു. ഇതോടെ ഗ്രാമിന് 6445 രൂപയും പവന് 51560 രൂപയുമായി ഉയർന്നു.18 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 10 രൂപ വർദ്ധിച്ച് ഇതോടെ 5330 രൂപയിൽ എത്തി. ഇന്നലെ സ്വർണ്ണവില 51560 രൂപ ആയിരുന്നു.വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ്. ബജറ്റ് പ്രഖ്യാപനത്തിനുശേഷം കുത്തനെ ഇടിഞ്ഞ സ്വർണ്ണവില വീണ്ടും ഉയർന്നുവരുന്ന കാഴ്ചയായിരുന്നു ആഗസ്റ്റ് മാസത്തിലെ തുടക്കം മുതൽ തന്നെ ഉണ്ടായിരുന്നത്.ബജറ്റ് അവതരണത്തിനു ശേഷം ഒരു മണിക്കൂറിനുള്ളിൽ തന്നെ പവന് 2000 രൂപയുടെ ഇടിവ് ഉണ്ടായിരുന്നു.

എന്നാൽ പിന്നീട് അത് റെക്കോർഡ് വിലയിലേക്ക് ഉയരുകയും ചെയ്തു.മെയ് മാസത്തിലെ സ്വർണ്ണവില ഏറ്റവും ഉയർന്നതായിരുന്നു. ഓഗസ്റ്റ് മാസത്തിലെ പ്രധാന സ്വർണ്ണ നിരക്കുകൾ.
ആഗസ്റ്റ് 1: 51,600
ആഗസ്റ്റ് 2: 51,840
ആഗസ്റ്റ് 3: 51,760
ആഗസ്റ്റ് 4: 51,760
ആഗസ്റ്റ് 5: 51,760
ആഗസ്റ്റ് 6: 51,120
ആഗസ്റ്റ് 7: 50,800
ആഗസ്റ്റ് 8: 50,800
ആഗസ്റ്റ് 9: 51,400

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ