featured 7 min 2

ചെമ്മീൻ ചോറ് ഏറ്റവും സിമ്പിൾ ആയി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ!

kannur special chemmenrice recipe: വളരെ പെട്ടെന്ന് അതിഥികൾ ഒക്കെ വരികയാണെങ്കിൽ നമുക്ക് ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന ഒരു അടിപൊളി ചെമ്മീൻ ചോറിന്റെ റെസിപ്പിയാണിത്.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • ചെമീൻ – 1/2 കിലോ
  • മഞ്ഞൾപൊടി – 1 ടീ സ്പൂൺ 1
  • മുളക് പൊടി – 2 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • സവാള – 2 എണ്ണം
  • തക്കാളി – 3 എണ്ണം
  • വേപ്പില
  • വെളുത്തുള്ളി – 6 അല്ലി
  • ഇഞ്ചി – 1 കഷ്ണം
  • പച്ച മുളക്
  • ഗരം മസാല പൊടി – 1 ടീ സ്പൂൺ
  • അരി – 1 കപ്പ്
  • നെയ്യ് – 1 ടേബിൾ സ്പൂൺ
  • മല്ലിയില

കഴുകി വൃത്തിയാക്കിയ ചെമ്മീനിലേക്ക് 1/2 ടീ സ്പൂൺ മഞ്ഞൾപ്പൊടിയും മുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് അടച്ചുവെക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച് ചെമീൻ പൊരിച്ചു എടുക്കുക. ചെമ്മീൻ പൊരിച് കൊറിയ അതേ വെളിച്ചെണ്ണയിലേക്ക് ചെറുതായി അരിഞ്ഞ സവാള ഇട്ടു കൊടുത്തു നന്നായി വഴറ്റുക ആവശ്യത്തിന് ഉപ്പും കൂടി ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തക്കാളി ചെറുതായി അരിഞ്ഞത് പച്ചമുളക് എന്നിവ ഇട്ട് കൊടുത്ത് എല്ലാം ഇളക്കി യോജിപ്പിച്ച് അടച്ചുവെച്ച് കുറച്ചുനേരം വേവിക്കുക.

kannur special chemmenrice recipe

ഗരം മസാല പൊടിയും മഞ്ഞൾപ്പൊടിയും ആവശ്യത്തിനു ഉപ്പും കൂടി ഇട്ട് കൊടുത്ത് വീണ്ടും ഇളക്കി പൊടികളുടെ പച്ചമണം മാറുമ്പോൾ നമുക്ക് ഇതിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം. പിന്നീട് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന അരി കൂടി ഇതിലേക്ക് ഇട്ടു കൊടുത്ത് ഇളക്കി യോജിപ്പിച്ച് ഒരു ടേബിൾ സ്പൂൺ നെയ്യും കൂടി ഒഴിച്ച് വേപ്പിലയും കൂടി ഇട്ട് കൊടുത്ത് അടച്ചുവെച്ച് ലോ ഫ്ലെയിമിൽ കുക്ക് ചെയ്യാം. അരിയെല്ലാം വെന്തു കഴിന്ന് വെള്ളം വറ്റി വരുമ്പോൾ ഇതിന് മുകളിലേക്ക് നമുക്ക് പൊരിച്ച ചെമ്മീനും മല്ലിയില മുറിച്ചതും പുതിനയില മുറിച്ചതും കൂടി ഇട്ട് കൊടുകാം.

Read also: യമനി മന്തി കഴിച്ചട്ടുണ്ടോ നിങ്ങൾ… ഇല്ലെങ്കിൽ ഇത്പോലെ ഉണ്ടാക്കി നോക്കു.. അടിപൊളി ടേസ്റ്റ് ആണ്!!