featured 18 min 2

ബുര്‍ജ് ഖലീഫയില്‍ ആഡംബര വീട് ; മലയാളി താരം ആരാണെന്ന് അറിയാമോ അത് മമ്മൂട്ടിയും പ്രിത്വിരാജുമല്ല ?

mohanlal owns a house in burjkhalifa: മലയാള സിനിമയിലെ ഏറ്റവും വലിയ നടൻ ആരാന്ന് ചോദിച്ചാല്‍ പലര്‍ക്കും പല ഉത്തരമായിരിക്കും ഉണ്ടാവുക. എന്നാല്‍ മലയാള സിനിമയിലെ ഏറ്റവും സമ്പന്നന്‍ രജനീകാന്തിനേക്കാളും വിജയിയേക്കാളും ആസ്തിയേറിയ താരമാണെന്ന് നിങ്ങള്‍ക്കറിയുമോ? പലര്‍ക്കും ഇതൊരു ഞെട്ടിക്കുന്ന അറിവായിരിക്കും. ആഡംബര വീടുകള്‍ അടക്കം ഈ സൂപ്പര്‍ താരത്തിനുണ്ട്. പറഞ്ഞുവരുന്നത് മമ്മൂട്ടിയോ പൃഥ്വിരാജോ ദുല്‍ഖര്‍ സല്‍മാനെയോ കുറിച്ചല്ല. മലയാളത്തിലെ തന്നെ ഏറ്റവും വലിയ ബ്രാൻഡ് ആയി മാറിയ മോഹന്‍ലാലിനെ കുറിച്ചാണ് പറഞ്ഞുവന്നത്. ദക്ഷിണേന്ത്യയിലെ തന്നെ പല സൂപ്പര്‍ താരങ്ങളെയും സമ്പത്തിന്റെ കാര്യത്തില്‍ നോക്കുമ്പോൾ മോഹന്‍ലാല്‍ കടത്തിവെട്ടും. അദ്ദേഹത്തിന്റെ ആഡംബര ജീവിതം അതിന്റെ തെളിവാണ്.

മോഹന്‍ലാലിന് ദുബായിലെ ബുര്‍ജ് ഖലീഫയില്‍ സ്വന്തമായി ആഡംബര വീടുണ്ട്. പലര്‍ക്കും അറിയാത്തൊരു കാര്യമാണിത്. ദക്ഷിണേന്ത്യയില്‍ വളരെ അപൂര്‍വം ആളുകള്‍ക്ക് മാത്രമാണ് ബുര്‍ജ് ഖലീഫയില്‍ ഫ്‌ളാറ്റുള്ളത്. അതുപോലെ നിരവധി ബിസിനസുകളും അദ്ദേഹത്തിനുണ്ട്. നിരവധി ലോക റെക്കോര്‍ഡുകളും മോഹന്‍ലാലിനുണ്ട്. നാല് ദശാബ്ദത്തോളമായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട് മോഹന്‍ലാല്‍. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ മാത്രമല്ല ബോളിവുഡിലും സാന്നിധ്യമറിയിച്ചിരുന്നു മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍. മലയാളത്തിലെ ഒട്ടും മിക്ക കളക്ഷന്‍ ക്ലബ്ബുകളും മോഹന്‍ലാലിന്റേതാണെന്ന് പറയുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 5 min 1

മലയാളത്തിലെ ആദ്യ 50 കോടി ക്ലബ് ചിത്രം ദൃശ്യമാണ്. അതുപോലെ 100 കോടി പുലിമുരുകനും, 150 കോടി ലൂസിഫറുമാണ്. അങ്ങനെ വമ്പന്‍ കളക്ഷനുകളെല്ലാം മോഹന്‍ലാലാണ് ആദ്യ സ്വന്തമാക്കിയത്. പല സിനിമകളും മോഹന്‍ലാല്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. ആശിര്‍വാദിന്റെ ബാനറില്‍ മെഗാഹിറ്റ് ചിത്രങ്ങള്‍ നിരവധിയുള്ളതും മോഹന്‍ലാലിന്റെ ആസ്തി അടക്കം വര്‍ധിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ വസ്തുവകകളായി മാത്രം നിരവധി ഫ്‌ളാറ്റുകളും കെട്ടിടങ്ങളുണ്ട്. 243 കോടി രൂപ വരും ഇതിന്റെ മാത്രം മൂല്യം. അതിലൊന്നാണ് ബുര്‍ജ് ഖലീഫയിലെ ആഡംബര വീട്. എന്നാല്‍ ഇതിന്റെ വില കൃത്യമായി എത്രയാണെന്ന് അറിയില്ല.

mohanlal owns a house in burjkhalifa

ആഡംബര കാറുകളുടെ വലിയൊരു നിരയും മോഹന്‍ലാലിനുണ്ട്. 20 കോടിയാണ് ഈ കാറുകളുടെ വില. നിരവധി റെസ്‌റ്റോറന്റുകള്‍ അടക്കം താരത്തിനുണ്ട്. ചാരിറ്റി പ്രവര്‍ത്തനത്തിന് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച ലോകത്തെ ആദ്യ ഫാന്‍സ് അസോസിയേഷനും മോഹന്‍ലാലിനാണ് ഉള്ളത്. നിലവില്‍ മോഹന്‍ലാലാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്‍. ഈയിടെയായി കുറച്ചധികം ഫ്‌ളോപ്പ് ചിത്രങ്ങളുണ്ടെങ്കിലും ബോക്സ് ഓഫീസിൻറെ കണക്കെടുത്താൽ മോഹന്‍ലാല്‍ ഇപ്പോഴും മുന്നിൽ തന്നെയാണ്. ഒരു ചിത്രത്തിനായി പത്തിനും 17 കോടിക്കും ഇടയിലാണ് താരം പ്രതിഫലമായി ഈടാക്കുന്നത്. 410 കോടിയാണ് താരത്തിന്റെ ആസ്തി. മോഹന്‍ലാലിന് രജനീകാന്തിനേക്കാളും ആസ്തിയുണ്ട്.

Read also: റിലയൻസ് ഇൻഡസ്ട്രീസിൽ 4 വർഷമായി ശമ്പളം വാങ്ങാതെ ജോലിചെയ്യുന്ന ആളെ കുറിച്ച് അറിയുമോ?