featured 6 min 3

ഇത് ഒരു അമ്മയാണ്, നീരജ് ചോപ്രയുടെ അമ്മയുടെ വാക്കുകൾ അനശ്വരം.!!

neeraj chopras mother comment: പരീസിൽ വച്ചുനടക്കുന്ന ഒളിമ്പിക്സിനിടയിൽ ഉണ്ടാവാറുള്ള എല്ലാ വാർത്തകളും പെട്ടന്ന് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. അത്തരത്തിൽ ലോകം മുഴുവൻ ഇപ്പോൾ ശ്രദ്ധേയമായികൊണ്ടിരിക്കുന്നത് ഒരു അമ്മയുടെ വാക്കുകൾകാണ്, നീരജ് ചോപ്രയുടെ അമ്മയാണിപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. പാരിസ് ഒളിമ്പിക്സ് ജാവലിൻ ത്രോ മത്സരത്തിൽ ഇന്ത്യ-പാകിസ്താൻ പോരാട്ടം നടന്നിരുന്നു.

പാകിസ്താന്‍റെ അർഷാദ് നദീമും ഇന്ത്യയുടെ നീരജ് ചോപ്രയും ഏറ്റുമുട്ടിയ ഫൈനലിൽ അർഷാദ് വിജയിക്കുകയായിരുന്നു. മികച്ച പോരാട്ടം നടന്ന മത്സരത്തിൽ പാകിസ്താൻ താരം 92 മീറ്റർ ദൂരത്തിൽ എറിഞ്ഞ് ഒളിമ്പിക് റെക്കോഡുമിട്ടാണ് സ്വർണം കരസ്തമാക്കിയത്. രണ്ടാമനായ നീരജ് വെള്ളിയും നേടി.1992ൽ ഹോക്കിയിൽ മെഡൽ സ്വന്തമാക്കിയതിന് ശേഷമുള്ള പാകിസ്താന്റെ ആദ്യ മെഡലാണ് അർഷാദ് സ്വന്തമാക്കിയത്. മാത്രമല്ല പാകിസ്താന്‍റെ ചരിത്രത്തിലെ തന്നെ ആദ്യ വ്യക്തിഗത സ്വർണമാണ് അർഷാദിന്റെ മെഡൽ .

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 5 min 2

92.07 മീറ്റർ ദൂരത്തിൽ ജാവലിൻ എറിഞ്ഞ അദ്ദേഹം ഒളിമ്പിക് റെക്കോഡ് സ്വന്തമാക്കിക്കൊണ്ടാണ് സ്വർണം നേടിയത്.മത്സരങ്ങൾക്കിടയിലും ഒളിമ്പിക്സിലെ മികച്ച താരങ്ങളായ അർഷാദിന്റെയും ചോപ്രയുടെയും അനന്തമായ സൗഹൃദത്തെപറ്റിയും, മത്സരത്തെപറ്റിയും സോഷ്യൽ മീഡിയ ഒരുപാട് സംസാരിച്ചിരുന്നു.ഇപ്പോൾ മകന്റെ പരാജയത്തിലും അവന്റെ ചങ്ങാതിയുടെ വിജയത്തിൽ സന്തോഷിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്ത ചോപ്രയുടെ അമ്മയുടെ വാക്കുകൾ ഏവരെയും ഞെട്ടിച്ചു.

neeraj chopras mother comment

“അർഷാദ് ജയിച്ചതിൽ സന്തോഷം മാത്രമേയുള്ളൂവെന്നും അവൻ തനിക്ക് മകനെ പോലെതന്നെയാണെന്ന് നീരജിന്‍റെ അമ്മ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു.അമ്മയുടെ ഈ വാക്കുകൾ ഒരുപാട് ചർച്ചയാകുകയും നീരജിന്‍റെ അമ്മയെ തേടി ഒരുപാട് പ്രശംസയും എത്തിയിരുന്നു.ഇപ്പോൾ നീരജിന്‍റെ അമ്മയെ പ്രശംസിച്ചുകൊണ്ട് പാകിസ്താന്‍റെ മുൻ ക്രിക്കറ്റ് ഇതിഹാസ പേസ് ബൗളർ ഷോയ്ബ് അക്തർ രംഗത്തെത്തി ‘സ്വർണം നേടിയ ആളും എന്‍റെ മകൻ തന്നെയാണ്, ഒരു അമ്മക്ക് മാത്രമാണ് ഇങ്ങനെ പറയാൻ സാധിക്കുന്നത്, മനോഹരം,എന്നുമുള്ള വാചകങ്ങളാണ് അദ്ദേഹം തന്റെ എക്‌സിൽ കുറിച്ചു.

Read also: അവനില്ലെങ്കിൽ വട്ടപ്പൂജ്യം ഇന്ത്യൻ ടീം ; വമ്പൻ പ്രസ്താവനയുമായി മുൻ പാക് താരം!!