Aman Sehrawat Achieved Medal In Olympics

ഗോദയിൽ അമൻ സെഹ്‌റാവത്തിന് വെങ്കലം; ഇതോടെ ഇന്ത്യക്ക് 6 മെഡൽ..!

Aman Sehrawat Achieved Medal In Olympics: ഗോദയിൽ മിന്നിത്തിളങ്ങി ഇന്ത്യൻ താരം അമൻ സെഹ്‌റാവത്. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെങ്കലം നേടിയിരിക്കുകയാണ് . ബ്രോൺസ് മത്സരത്തിൽ ടോയ് ക്രൂസിനെ പരാജയപ്പെടുത്തിയാണ് അമൻ വെങ്കലം നേടിയത്. ഇതോടെ ഇന്ത്യക്ക് ഒളിമ്പിക്സിൽ ആറ് മെഡലുകൾ ആയിരിക്കുകയാണ് .

13-5 എന്ന സ്കോറിനായിരുന്നു വിജയം കരസ്തമാക്കിയത്. മത്സരം പകുതിക്ക് പിരിയുമ്പോൾ അമൻ 6-3ന് ലീഡ് ചെയ്ത് അവസാനം 13-5ന് സ്കോർ ഉയർത്തികൊണ്ട് വെങ്കലം ഉറപ്പിക്കുകയായിരുന്നു .അർമേനിയൻ താരം അബെർകോവിനെയാണ് അമൻ ക്വാർട്ടറിൽ പരാജയപ്പെടുത്തിയത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ആ മത്സരം 11-0ന് ലീഡ് എടുത്ത് ടെക്നിക്കൽ സുപ്പീരിയോറിറ്റിയിൽ വിജയിച്ചാണ് അമൻ സെമി ഉറപ്പിച്ചത്. ആദ്യം നടന്ന പ്രീക്വാർട്ടർ പോരാട്ടത്തിലും മികച്ച വിജയം കൈവരിച്ചിരുന്നു. വ്ളാഡിമിർ എഗോറോവിനെതിരെ 10-0ന്റെ ഉജ്ജ്വല വിജയമാണ് അമൻ സെഹ്‌റാവത് നേടിയത് .