Bollywood Movie Theater

ടിക്കറ്റ് നിരക്ക് 99 രൂപയായി കുറച്ചിട്ടും കാണികൾ ഇല്ല, തിയേറ്റർ ഉടമകൾ പ്രതിസന്ധിയിൽ..!

Bollywood Movie Theater: ബോളിവുഡിൽ ഇപ്പോൾ സിനിമകൾ ഒന്നും ഓടുന്നില്ല എന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്.കൊവിഡ് കാലം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് ബോളിവുഡ് വ്യവസായം പൂര്‍ണ്ണമായും മോചിതരായിട്ടില്ല . ഷാരൂഖ് ഖാന്റെ വിജയങ്ങള്‍ ഒഴിച്ചാല്‍ മുന്‍നിര താരങ്ങളുടെ ചിത്രങ്ങള്‍ പോലും ബോക്സ് ഓഫീസില്‍ വീഴുകയാണ്.

അജയ് ദേവ്ഗണിനെ നായകനാക്കി നീരജ് പാണ്ഡേ സംവിധാനം ചെയ്ത ഔറോണ്‍ മേം കഹാം ധൂം താ, ജാന്‍വി കപൂര്‍, റോഷന്‍ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധാംശു സരിയ സംവിധാനം ചെയ്ത ഉലഝ് എന്നിവയാണ് കഴിഞ്ഞ വാരാന്ത്യം തിയറ്ററുകളിലെത്തിയ സിനിമകൾ. മോശം പ്രതികരണമാണ് രണ്ട് ചിത്രങ്ങള്‍ക്കും ലഭിച്ചത്. സൂറത്തിലെ ഫ്രൈഡേ സിനിമ എന്ന മള്‍ട്ടിപ്ലെക്സിന്‍റെ ഉടമ കിരിത്‍ഭായ് ടി വഘാസിയ ബോളിവുഡ് ഹം​ഗാമയോടാണ് തങ്ങള്‍ നേരിടുന്ന പ്രതിസന്ധിയുടെ ആഴം തുറന്നു പറഞ്ഞിരിക്കുകയാണ് . പ്രേക്ഷകരെ തിയറ്ററുകളില്‍ എത്തിക്കുന്നതിനായി ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നു .

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

99 രൂപയ്ക്ക് ടിക്കറ്റ് കൊടുത്തിട്ട് പോലും പ്രേക്ഷകരുടെ ഭാ​ഗത്തുനിന്ന് ഒരു അനക്കം ഉണ്ടായില്ലെന്ന് കിരിത്‍ഭായ് പറയുന്നു . തിയറ്റര്‍ ബിസിനസ് തുടങ്ങിയതിന് ശേഷം ആദ്യമായാണ് 99 ലേക്ക് ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നത്. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് 1.45 ന്‍റെ ഷോയ്ക്ക് 12 പേര്‍ വന്നെങ്കിലും തിങ്കളാഴ്ച നൈറ്റ് ഷോ ഒന്നുപോലും കളിച്ചില്ല. ഔറോണ്‍ മേം കഹാം ധൂം താ, ഉലഝ എന്നീ രണ്ട് സിനിമകളും കളിച്ചില്ല. രാത്രി 10 മണിക്ക് തിയറ്റര്‍ അടച്ച് വീട്ടില്‍ പോയി എന്ന് തിയറ്റര്‍ ഉടമ പറയുന്നു.

കാര്യമായി പ്രതികരണം ലഭിക്കാത്ത രണ്ട് ചിത്രങ്ങളുടെയും ഷോകള്‍ ചാര്‍ട്ട് ചെയ്യുന്നതിലും പ്രതിസന്ധിയുണ്ടായി എന്ന് അദ്ദേഹം പറയുന്നു. ഉലഝിന്‍റെ ഷോ ഉച്ചയ്ക്ക് ശേഷം 2 മണിക്കും ഔറോണിന്‍റേത് 2.30യ്ക്കും വെക്കും. ഒന്നോ രണ്ടോ ആളാണ് 2 മണിയുടെ പടം കാണാന്‍ വരിക. ആളില്ലാത്തതുകൊണ്ട് ഷോ നടക്കില്ലെന്നും 2.30 ന്‍റെ അജയ് ദേവ്​ഗണ്‍ പടം കാണാമെന്നും പറയുമെങ്കിലും ചിലര്‍ അത് സമ്മതിക്കും. അങ്ങനെ 2.30 ന്‍റെ ഷോ നടത്തും എന്ന് കിരിത്‍ഭായ് പറയുന്നു. മറ്റ് തിയറ്റര്‍ ഉടമകളും സമാന അവസ്ഥയിലൂടെയാണ് പോകുന്നതെന്നും ആദ്ദേഹം പറയുന്നു .