John Abraham New Interview

ഇന്ത്യൻ സ്ത്രീകളും കുട്ടികളും മൃഗങ്ങളും സുരക്ഷിതരല്ലെന്ന് ജോണ്‍ എബ്രഹാം..!

John Abraham New Interview: സ്ത്രീകളും കുട്ടികളും മൃഗങ്ങളും ഇന്ത്യയിൽ സുരക്ഷിതരല്ലെന്ന് നടനും മോഡലുമായ ജോൺ എബ്രഹാം. രൺവീർ അള്ളാബാദിയയുടെ പോഡ്‌കാസ്റ്റിൽ സംവദിച്ച സമയത്താണ് ഇക്കാര്യം വ്യക്തമാക്കിയത് . തന്റെ വരാനിരിക്കുന്ന ചിത്രമായ ‘വേദ’യെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത് .നിഖിൽ അദ്വാനിയാണ് വേദ സംവിധാനം ചെയ്യുന്നത്.

‘ഇന്ത്യയിൽ സ്ത്രീകളും കുട്ടികളും മൃഗങ്ങളും സുരക്ഷിതരല്ലെന്ന് ഞാൻ പറയുമ്പോൾ നിങ്ങൾക്ക് എന്നോട് തർക്കിക്കാൻ കഴിയില്ല മറിച്ചു ഈ വിഷയം ശരിക്കും ചർച്ചചെയ്യാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് എന്നോട് തർക്കിക്കാം. ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നു അതുകൊണ്ടുതന്നെ എനിക്ക് വിമർശിക്കാനും കഴിയും . സമൂഹത്തിൽ മാറ്റം കൊണ്ടുവരുമ്പോൾ മാത്രമാണ് നിങ്ങൾ ഇന്ത്യയെ സ്നേഹിക്കുന്നവനാകുന്നതെന്നും’ അദ്ദേഹം പറയുന്നു .

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

John Abraham New Interview

ഈ സിനിമ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഒരു പുരുഷൻ എല്ലാ സ്ത്രീകളെയും എങ്ങനെ സംരക്ഷിക്കണം എന്നതിനാണ് ഇതിൽ ഊന്നൽ കൊടുക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. ‘വേദ’ എല്ലാ ഇന്ത്യക്കാരും കാണേണ്ടതാണെന്നും , ഇതൊരു വാണിജ്യതന്ത്രമായി ആരും കാണക്കാക്കരുതെന്നും അദ്ദേഹം പറയുന്നു .

ചിത്രത്തിൽ ജോൺ എബ്രാഹാമിനൊപ്പം ഷർവരി, തമന്ന, അഭിഷേക് ബാനർജി എന്നിവരും അണിനിരക്കുന്നുണ്ട് . ഷർവാരിയാണ് ചിത്രത്തിലെ നായിക. ജാതിയ അടിച്ചമർത്തലിനെതിരെ ധൈര്യപൂർവ്വം പൊരുതുന്ന പെൺകുട്ടി ആയാണ് ഷർവരി ചിത്രത്തിൽ എത്തുന്നത്. ചിത്രം ഓഗസ്റ്റ് 15-ന് റിലീസിനെത്തും .