Karolis Skinkys About Best Player

ലീഗിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ:നോഹിലുള്ള പ്രതീക്ഷകൾ പങ്കുവെച്ച് സ്പോർട്ടിംഗ് ഡയറക്ടർ!

Karolis Skinkys About Best Player: കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കൊണ്ടുവന്ന ഏറ്റവും സുപ്രധാനമായ താരം നോഹ് സദോയിയാണ്.മൊറോക്കൻ താരമായ ഇദ്ദേഹം കഴിഞ്ഞ രണ്ട് സീസണുകളിലും ഗോവക്ക് വേണ്ടിയായിരുന്നു കളിച്ചിരുന്നത്.തകർപ്പൻ പ്രകടനമാണ് കഴിഞ്ഞ രണ്ട് സീസണുകളിലും പുറത്തെടുത്തിട്ടുള്ളത്.ഗോളുകളും അസിസ്റ്റുകളും ഒരുപോലെ നേടാൻ കഴിവുള്ള താരമാണ് നോഹ്. അദ്ദേഹത്തിന്റെ സാന്നിധ്യം തീർച്ചയായും ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.

ആദ്യത്തെ മുംബൈ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ തകർപ്പൻ പ്രകടനമായിരുന്നു നോഹ് പുറത്തെടുത്തത്. മൂന്ന് ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പഞ്ചാബിനെതിരെയുള്ള മത്സരത്തിലും ഗംഭീര പ്രകടനം അദ്ദേഹം നടത്തി. ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ നോഹ് സദോയിയാണ് എന്നുള്ളത് ഇപ്പോൾ തന്നെ നമുക്ക് പറയാൻ കഴിയും.കാരണം അത്രയും വലിയ സ്വാധീനം ചെലുത്താൻ കഴിവുള്ള താരമാണ് അദ്ദേഹം. ഈ സൂപ്പർ താരത്തെക്കുറിച്ച് സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ലീഗിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് നോഹ് എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടിട്ടുള്ളത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Karolis Skinkys About Best Player

അതുകൊണ്ടുതന്നെ ഈ താരത്തിലുള്ള പ്രതീക്ഷകൾ വളരെയധികം ഉയർന്നതാണെന്നും സ്കിൻകിസ് പറഞ്ഞിട്ടുണ്ട്.പുതുതായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് നോഹ്.അതുകൊണ്ടുതന്നെ തീർച്ചയായും അദ്ദേഹത്തിൽ വളരെയധികം ഉയർന്ന പ്രതീക്ഷകളാണ് ഉള്ളത്.കഴിഞ്ഞ രണ്ട് സീസണുകളിൽ അദ്ദേഹം തകർപ്പൻ പ്രകടനം നടത്തി. അതുകൊണ്ടുതന്നെ അതേ പ്രകടനം, അതേ നിലവാരം അദ്ദേഹം തുടരും എന്നുള്ള പ്രതീക്ഷകളാണ് എല്ലാവർക്കും ഉള്ളത്,ഇതാണ് ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.

തീർച്ചയായും നോഹ് ഈ പ്രതീക്ഷകൾ കാക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.നിലവിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഒരു സ്ട്രൈക്കറുടെ അഭാവം അലട്ടുന്നുണ്ട്.മികച്ച ഒരു സ്ട്രൈക്കറെ ക്ലബ്ബിന് ആവശ്യമാണ്.ദിമിയുടെ പകരക്കാരനെ കണ്ടെത്താൻ ഇതുവരെ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.മികച്ച സ്ട്രൈക്കറെ കൊണ്ടുവരാൻ കഴിഞ്ഞാൽ തീർച്ചയായും കൂടുതൽ ഗോളുകൾ നേടാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചേക്കും.