New Google Pixel Smartphones Launching

ഗൂഗിളിന്റെ പുതിയ പിക്സിൽ സ്മാർട്ട് ഫോണുകൾ ആഗസ്റ്റ് 13ന് പുറത്തിറങ്ങും..!

New Google Pixel Smartphones Launching: ഗൂഗിളിന്റെ പുതിയ പിക്സിൽ സ്മാർട്ട് ഫോണുകൾ നെക്സ്റ്റ് ജനറേഷൻ ഈ മാസം തന്നെ പുറത്തിറങ്ങും. മേഡ് ബൈ ഗൂഗിൾ ഇവന്റിലായിരിക്കും ഫോണുകൾ അവതരിപ്പിക്കുന്നത് എന്ന് കമ്പനി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 13നാണ് 10 മണിക്ക് ആവും ഇത് പുറത്തെത്തിക്കുന്നത്.ഇന്ത്യയിലും ഫോണുകൾ വില്പനയ്ക്കായി എത്തും. ഇന്ത്യയിൽ പ്രാദേശികമായി ഫോണുകൾ നിർമ്മിക്കുവാനുള്ള പദ്ധതികൾ അവതരിപ്പിക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറഞ്ഞിരുന്നു..

പുതിയ സീരീസിൽ ഗൂഗിൾ പിക്സൽ 9 പിക്സൽ 9 പ്രോ പിക്സൽ 9 പ്രോ എക്സ്എൽ പിക്സൽ 9 പ്രോ ഫോൾഡ് എന്നിവ ഉൾപ്പെടുന്നു. പിക്സൽ 9 സീരിയസിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.എങ്കിലും ചില അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം ഇതിന്റെ ഏകദേശ സവിശേഷതകളും മറ്റും പറയുന്നു. ടൈറ്റൻ എം 2 ഡെഡിക്കേറ്റഡ് സെക്യൂരിറ്റി ചിപ്പുമായി ജോടിയാക്കിയ ടെൻസർ ജി4 ചിപ്‌സെറ്റാണ് പിക്‌സൽ 9 പ്രോ എക്‌സ്എല്ലിനായി ഉപയോഗിച്ചിരിക്കുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

New Google Pixel Smartphones Launching

16 ജിബി റാമും 128 ജിബി സ്റ്റോറേജും ആണ് ഇതിൽ വരുന്നത്.1344×2992 പിക്സൽ റസല്യൂഷനും 300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും കൂടി ഉള്ള 6.8 ഇഞ്ച് എൽടിപിഒ ഒൽഇഡി ഡിസ്‌പ്ലെയും ആയിരിക്കും ഇതിൽ ഉണ്ടാവുക.പിക്സൽ 9 പ്രോ എക്സല്ലി ഫ്രണ്ടിൽ f/2.2 അപ്പേർച്ചറുള്ള ഒരു പുതിയ 42 എംപി സെൽഫി ക്യാമറ ലഭിക്കും. പിക്സൽ 9 പ്രോ എക്സല്ലിന്റെ ബാക്കിൽ, 50 എംപി പ്രൈമറി Samsung GNK 1/1.31″ പ്രൈമറി സെൻസറും f/1.7 അപ്പേർച്ചറും OIS സപ്പോർട്ടും ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. പിക്സൽ നയൻ സീരീസിന് വയർലെസ് റിവേഴ്സ് വയർലെസ് ചാർജിങ്ങും ഉപയോഗപ്പെടുത്താവുന്നതാണ്. IP68 റേറ്റിംഗും പിക്സൽ 9 പ്രോ എക്സ് എലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് വെള്ളവും പൊടിയും കടക്കുന്നതിൽ നിന്നും സംരക്ഷണം നൽകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഗൂഗിൾ പിക്സൽ 9 പ്രോ എക്സ്എൽ ജെമിനി എഐയിൽ പ്രവർത്തിക്കുന്ന ഫീച്ചറുകളും ഉൾപ്പെടുത്തുന്നുണ്ട്. സ്വാഭാവിക ഭാഷ നിർദേശങ്ങൾ ഉപയോഗിച്ചുകൊണ്ട് ഇമേജ് ഗ്യാലറിയിൽ നിർദ്ദിഷ്ട സ്ക്രീൻഷോട്ടുകൾ കണ്ടെത്താൻ പുതിയ സ്ക്രീൻഷോട്ട് തിരയാനും ഉപഭോക്താക്കളെ പ്രാപ്തരാക്കുന്ന തരത്തിലുമുള്ള പുതിയ വേർഷനുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഗൂഗിൾ പിക്സൽ 9 പ്രോ എക്സ്എൽ വില 1,100 ഡോളർ (ഏകദേശം 92,300 രൂപ) മുതൽ ആരംഭിക്കും. അതേ സമയം 256 ജിബി വേരിയൻ്റിന് 1,200 ഡോളർ (ഏകദേശം 1,00,700 രൂപ) എന്നിങ്ങനെയാണ് അതിന്റെ വിലകൾ എന്നും റിപ്പോർട്ടുകളിൽ പറയുന്നു.