P R Sreejesh Latest Updates

പി. ആർ ശ്രീജേഷിന് ഐഎഎസ് നൽകണം, കത്തിലൂടെ ആവശ്യം ഉന്നയിച്ചു കേരള ഒളിമ്പിക് അസോസിയേഷൻ

P R Sreejesh Latest Updates: പാരീസ് ഒളിമ്പിക്സിൽ ഹോക്കിയിൽ വെങ്കല മെഡൽ നേടിയ പി.ആർ ശ്രീജേഷ് അഭിമാനമായി മാറിയിരിക്കുകയാണ്. ഇന്ത്യക്ക് വലിയ നേട്ടം നൽകികൊണ്ടാൻ ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചത്. അഭിമാനമായ ഇന്ത്യൻ ഹോക്കി താരം ശ്രീജേഷിന് ഐഎഎസ് നൽകണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് കേരള ഒളിമ്പിക് അസോസിയേഷൻ.

ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന് കത്തുനൽകിയിട്ടുണ്ട് . മറ്റൊരു മലയാളി താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങളാണ് ശ്രീജേഷിൻ്റെ ഇതിഹാസ തുല്യമായ കായിക ജീവിതത്തിൽ എന്ന് കത്തിൽ പറയുന്നു . പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറാണ് നിലവിൽ ശ്രീജേഷ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

P R Sreejesh Latest Updates

ടോക്യോ ഒളിമ്പിക്‌സിൽ ടീമിനൊപ്പം ശ്രീജേഷ് വെങ്കലം നേടിയിരുന്നു. ഇപ്പോൾ പാരീസിലും വെങ്കല നേട്ടത്തോടെയാണ് ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് താരത്തിന് ഐഎഎസ് പദവി നൽകി ആദരിക്കണമെന്നാവശ്യപ്പെട്ട് കേരള ഒളിമ്പിക് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.