Adrian Luna New Twitter Post Gone Viral

ആരാധകരുടെ സ്നേഹത്തിന് തിരികെ നൽകേണ്ടത് കിരീടം: അഡ്രിയാൻ ലൂണ പറയുന്നു!

Adrian Luna New Twitter Post Gone Viral: ഇത്തവണയെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് കന്നിക്കിരീടം നേടാൻ കഴിയുമോ എന്നതാണ് ആരാധകർ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്ന കാര്യം. പത്തുവർഷത്തോളമായി ബ്ലാസ്റ്റേഴ്സ് കളിക്കളത്തിൽ ഉണ്ടെങ്കിലും ഇതുവരെ ഒരു ട്രോഫി ക്യാബിനറ്റിലേക്ക് എത്തിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല.നിലവിൽ ഡ്യൂറൻഡ് കപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. തകർപ്പൻ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായി കൊണ്ട് ക്വാർട്ടറിലേക്ക് പ്രവേശിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സമീപകാലത്ത് ഏറ്റവും മികച്ച […]

Adrian Luna New Twitter Post Gone Viral: ഇത്തവണയെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് കന്നിക്കിരീടം നേടാൻ കഴിയുമോ എന്നതാണ് ആരാധകർ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്ന കാര്യം. പത്തുവർഷത്തോളമായി ബ്ലാസ്റ്റേഴ്സ് കളിക്കളത്തിൽ ഉണ്ടെങ്കിലും ഇതുവരെ ഒരു ട്രോഫി ക്യാബിനറ്റിലേക്ക് എത്തിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല.നിലവിൽ ഡ്യൂറൻഡ് കപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. തകർപ്പൻ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായി കൊണ്ട് ക്വാർട്ടറിലേക്ക് പ്രവേശിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സമീപകാലത്ത് ഏറ്റവും മികച്ച പ്രകടനം നടത്തുന്നത് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ തന്നെയാണ്.കഴിഞ്ഞ മൂന്ന് സീസണുകളിലും മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇത്തവണയും ടീമിന്റെ നെടുംതൂണായി കൊണ്ട് അദ്ദേഹം നിലകൊള്ളുന്നുണ്ട്.കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വല്ലാതെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് അഡ്രിയാൻ ലൂണ.അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഒരിക്കൽ കൂടി ബ്ലാസ്റ്റേഴ്‌സുമായുള്ള തന്റെ കരാർ പുതുക്കിയത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

തന്റെ പുതിയ ഇന്റർവ്യൂവിൽ ആരാധകരെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അഡ്രിയാൻ ലൂണ പറഞ്ഞിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരോടും കേരളത്തിലെ ആളുകളോടും തനിക്കൊരു പ്രത്യേക ബന്ധം തന്നെയുണ്ട് എന്നാണ് അഡ്രിയാൻ ലൂണ പറഞ്ഞിട്ടുള്ളത്. ആരാധകരുടെ ഈ പിന്തുണക്കും സ്നേഹത്തിനും തിരികെ നൽകേണ്ടത് മികച്ച പ്രകടനങ്ങളും കിരീടങ്ങളുമാണെന്നും ഈ ക്യാപ്റ്റൻ വ്യക്തമാക്കിയിട്ടുണ്ട്.അഡ്രിയാൻ ലൂണയുടെ വാക്കുകൾ ഇപ്രകാരമാണ്.

Adrian Luna New Twitter Post Gone Viral

‘ ഇത് എന്റെ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പമുള്ള നാലാമത്തെ സീസണാണ്.വളരെ മനോഹരമായ ഒന്നാണിത്. ഒരു ടീം എന്ന നിലയിൽ ഞങ്ങൾ ആരാധകർക്ക് തിരികെ നൽകേണ്ടത് കിരീടങ്ങളാണ്. അതിനുവേണ്ടി എല്ലാം നൽകി പോരാടണം.ഈ ക്ലബ്ബും ആരാധകരും എന്നെ ഒരുപാട് ഇഷ്ടപ്പെടുന്നു. ഞാൻ തിരിച്ചും അങ്ങനെ തന്നെയാണ്.ഒരു താരത്തെ സംബന്ധിച്ചിടത്തോളം ശരിയായ സ്ഥലത്താണ് എന്ന് തോന്നേണ്ടതും വീട്ടിലാണ് എന്ന് തോന്നേണ്ടതും പ്രധാനപ്പെട്ടതാണ്. ആ തോന്നൽ എനിക്കുണ്ട്. ഇവിടുത്തെ ആളുകളോട് എനിക്കൊരു പ്രത്യേക ബന്ധം തന്നെയാണ് ഉള്ളത് ‘ ഇതാണ് അഡ്രിയാൻ ലൂണ പറഞ്ഞിട്ടുള്ളത്.

സെപ്റ്റംബർ മധ്യത്തിൽ വെച്ചുകൊണ്ടാണ് ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ആരംഭിക്കുന്നത്.ഡ്യൂറന്റ് കപ്പിൽ എത്രത്തോളം മുന്നോട്ടുപോവാൻ ബ്ലാസ്റ്റേഴ്സിന് കഴിയും എന്നതാണ് ആരാധകർക്ക് അറിയേണ്ടത്.കിരീടം നേടാൻ സാധിച്ചാൽ അത് വല്ലാതെ സന്തോഷം നൽകുന്ന ഒരു കാര്യം തന്നെയായിരിക്കും. പിന്നീട് സമ്മർദ്ദങ്ങൾ ഒന്നുമില്ലാതെ ലീഗിൽ കളിക്കാനും അത് ബ്ലാസ്റ്റേഴ്സിനെ സഹായിക്കും.