Adrian Luna's First Goal

ഈ സീസണിലെ ലക്ഷ്യമെന്താണ്?അഡ്രിയാൻ ലൂണ പറയുന്നു!

Adrian Luna’s First Goal: കേരള ബ്ലാസ്റ്റേഴ്സ് 2024/25 സീസണിന് തുടക്കം കുറിച്ചു കഴിഞ്ഞിട്ടുണ്ട്.ഡ്യൂറൻഡ് കപ്പിലാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഉള്ളത്.മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഫലം. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ 16 ഗോളുകൾ അടിച്ചുകൂടാൻ കഴിഞ്ഞു എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്ന കാര്യമാണ്. ഒന്നാം സ്ഥാനക്കാരായിക്കൊണ്ട് ക്വാർട്ടർ ഫൈനൽ പ്രവേശനം ബ്ലാസ്റ്റേഴ്സ് ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ടീമിന്റെ നായകനായ അഡ്രിയാൻ ലൂണ മിന്നുന്ന പ്രകടനമാണ് നടത്തുന്നത്.മൂന്നു മത്സരങ്ങളിൽ നിന്ന് ഗോളുകൾ ഒന്നും […]

Adrian Luna’s First Goal: കേരള ബ്ലാസ്റ്റേഴ്സ് 2024/25 സീസണിന് തുടക്കം കുറിച്ചു കഴിഞ്ഞിട്ടുണ്ട്.ഡ്യൂറൻഡ് കപ്പിലാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഉള്ളത്.മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഫലം. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ 16 ഗോളുകൾ അടിച്ചുകൂടാൻ കഴിഞ്ഞു എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്ന കാര്യമാണ്. ഒന്നാം സ്ഥാനക്കാരായിക്കൊണ്ട് ക്വാർട്ടർ ഫൈനൽ പ്രവേശനം ബ്ലാസ്റ്റേഴ്സ് ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ടീമിന്റെ നായകനായ അഡ്രിയാൻ ലൂണ മിന്നുന്ന പ്രകടനമാണ് നടത്തുന്നത്.മൂന്നു മത്സരങ്ങളിൽ നിന്ന് ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല.പക്ഷേ അസിസ്റ്റുകൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. കൂടാതെ കഴിഞ്ഞ മത്സരത്തിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ ഒരുക്കിയ താരം ലൂണയാണ്.അതുകൊണ്ടുതന്നെ താരം ഗോളടിക്കാത്ത കാര്യത്തിൽ ആരും ആശങ്കപ്പെടേണ്ടതില്ല. മധ്യനിരയിൽ മികച്ച പ്രകടനം അദ്ദേഹം പുറത്തെടുക്കുന്നുണ്ട്.

whatsapp icon
Kerala Prime News അംഗമാവാൻ

Adrian Luna’s First Goal

ഈ സീസണിലെ ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?അതേക്കുറിച്ച് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ തന്നെ സംസാരിച്ചിട്ടുണ്ട്. പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണ് ഉള്ളത്.ഈ സീസൺ മുഴുവൻ കളിക്കുക എന്നതാണ് ഒന്നാമത്തെ ലക്ഷ്യം.രണ്ടാമതായി കിരീടം നേടുക എന്നതാണ് ലക്ഷ്യം.അഡ്രിയാൻ ലൂണ പറഞ്ഞത് ഇങ്ങനെയാണ്. ‘ഈ സീസൺ മുഴുവനും കളിക്കുക എന്നുള്ളതാണ് എന്റെ ആദ്യത്തെ ലക്ഷ്യം.കാരണം കഴിഞ്ഞ സീസൺ നിങ്ങൾക്ക് എല്ലാവർക്കും അറിയാം. എന്റെ കാൽമുട്ടിന് പരിക്കേൽക്കുകയും സീസൺ പൂർത്തിയാക്കാൻ എനിക്ക് സാധിക്കാതെ വരികയും ചെയ്തു. എപ്പോഴും ഫിറ്റായിരിക്കാനും സാധ്യമായ അത്രയും മത്സരങ്ങൾ കളിക്കാനുമാണ് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്. രണ്ടാമത്തെ ലക്ഷ്യം ഞാൻ എപ്പോഴും പറയുന്നത് തന്നെയാണ്.എന്റെ ക്ലബ്ബ് ഒരു കിരീടം നേടുക എന്നതാണ് ലക്ഷ്യം. ഞാനിത് നേരത്തെ ഒരുപാട് തവണ വ്യക്തമാക്കിയിട്ടുണ്ട് ‘ഇതാണ് ബ്ലാസ്റ്റേഴ്സ് കപ്പിത്താൻ പറഞ്ഞിട്ടുള്ളത്.

ഇത്തവണത്തെ ഡ്യൂറൻഡ് കപ്പിന് ബ്ലാസ്റ്റേഴ്സ് വലിയ പരിഗണന നൽകുന്നുണ്ട്. വളരെ ഗൗരവത്തോടെ കൂടി തന്നെയാണ് ക്ലബ്ബ് കളിക്കുന്നത്.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ എതിരാളികൾ ആരു തന്നെയായാലും വിജയിച്ചുകൊണ്ട് മുന്നേറാൻ ക്ലബ്ബിന് കഴിയും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷകൾ.സ്റ്റാറേയുടെ കീഴിൽ മികച്ച അറ്റാക്കിങ് ഗെയിം ആണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *