Apple Iphone SE4 Launching Soon

ഐ ഫോൺ എസ്ഇ 4 വരുന്നു ; ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുമായി വില കുറവിൽ..!

Apple Iphone SE4 Launching Soon: വരാനിരിക്കുന്ന ഐഫോൺ 16 മോഡലുകളുടേയും പുതിയ ഐഒഎസ് 18 പതിപ്പിന്റെയും മുഖ്യ ആകർഷണമാണ് ജനറേറ്റീവ് എഐ അടങ്ങിയ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ. നിലവിൽ വിപണിയിലുള്ള ഐഫോൺ 15 പ്രോ, പ്രോ മാക്സ് ഫോണുകളിലും വരാനിരിക്കുന്ന ഐഫോൺ 16 മോഡലുകളിലുമാണ് ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ ഉണ്ടാവുക. കഴിഞ്ഞ വർഷം അവതരിപ്പിച്ച ഐഫോൺ 15, ഐഫോൺ 15 പ്ലസ് മോഡലുകളിൽ ഇത്തരം സൗകര്യമില്ല..

എന്നാൽ വരാനിരിക്കുന്ന ഐഫോൺ എസ് ഇ മോഡലിൽ ആപ്പിൾ ഇന്റലിജൻസ് ഉണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2025 ആദ്യം ഇത് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം. ഐഫോൺ എസ്ഇ 4 അടുത്ത വർഷം പുറത്തിറങ്ങുമെന്നാണ് സൂചന. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, ഏറ്റവും വിലകുറഞ്ഞ നോൺ-ഫ്ലാഗ്ഷിപ്പ് ഐഫോണിന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഫീച്ചറുകളും ലഭിക്കുമെന്ന് പുതിയ റിപ്പോർട്ടിൽ പറയുന്നു. എന്നിരുന്നാലും, റിപ്പോർട്ട് അനുസരിച്ച് സ്മാർട്ട്‌ഫോണിലേക്ക് വരുന്ന ഒരേയൊരു അപ്‌ഗ്രേഡ് ഇതായിരിക്കില്ല.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Apple Iphone SE4 Launching Soon

ഇതിന് മുമ്പ് മൂന്ന് ഐഫോൺ എസ്ഇ മോഡലുകൾ വിപണിയിലെത്തിയത് ആപ്പിൾ ഐഫോണുകളിൽ ലഭിച്ചിരുന്ന പ്രീമിയം ഫീച്ചറുകൾ കുറഞ്ഞ വിലയിൽ ആരാധകർക്ക് ലഭ്യമാക്കിക്കൊണ്ടാണ് . പഴയ ഡിസൈനിലാണെങ്കിലും പുതിയ ചിപ്പ് സെറ്റുകൾ ഉൾപ്പെടുത്തി ഫോണിൻ്റെ പ്രകടനം ആപ്പിൾ നിരന്തരം മെച്ചപ്പെടുത്താറുണ്ട്. അടുത്ത വർഷം പുറത്തിറങ്ങുന്ന ഐഫോൺ എസ്ഇ 4 ൽ ഐഫോൺ 14 സ്‌മാർട്ഫോണിന് സമാനമായ ഡിസൈൻ ആയിരിക്കുമെന്നാണ് പ്രതീക്ഷ.

ഇത് കൂടാതെ ഐഫോൺ 16 മോഡലിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന എ18 ചിപ്പ്സെറ്റ് തന്നെയാണ് ഐഫോൺ എസ്ഇയിൽ എന്നും പറയുന്നു. റിപ്പോർട്ടുകൾ ശരിയാവുകയാണെങ്കിൽ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുമായി എത്തുന്ന ഏറ്റവും വില കുറഞ്ഞ ഐഫോൺ ആയിരിക്കും ഐഫോൺ എസ്ഇ. ഐഫോൺ SE 4-ൻ്റെ കൂടുതൽ ശ്രദ്ധേയമായ സവിശേഷതകളിൽ ഒന്നാണ് 48 എംപി പ്രൈമറി ക്യാമറയും ഒരു ഫേസ് ഐഡി സിസ്റ്റവും ഉള്ളത്. ഐഫോൺ 14-ന് സമാനമായി, ഐഫോൺ എസ്ഇയ്ക്ക് ഒഎൽഇഡി സ്‌ക്രീൻ ഫീച്ചർ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.