Chapathi Pizza Recipe

ചപ്പാത്തി കഴിച്ചു മടുത്തോ..? എങ്കിൽ ചപ്പാത്തി കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.. ഗംഭീര രുചിയാണ്..!

Chapathi Pizza Recipe: ചപ്പാത്തി വെറുതെ കഴിക്കുന്നതിന് പകരം നിങ്ങൾ ഇനി മുതൽ ചപ്പാത്തി കൊണ്ട് ഈ ഒരു സ്നാക്ക് ഉണ്ടാക്കി നോക്കു.. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഈ ഒരു പലഹാരത്തിന്റെ രുചി അറിയുകയാണെങ്കിൽ പ്ലേറ്റ് കാലിയാവുന്ന വഴി തന്നെ അറിയില്ല.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • ചപ്പാത്തി
  • മുട്ട
  • കുരുമുളക് പൊടി
  • പാൽ – 3 ടേബിൾ സ്പൂൺ
  • ഉപ്പ്
  • സവാള
  • തക്കാളി
  • ഒലിവ്
  • ക്യാപ്‌സികം
  • ചിക്കൻ ഫ്രൈ
  • ടൊമാറ്റോ സോസ്
  • ഒറിഗാനോ
  • മോസറല്ല ചീസ്
Chapathi Pizza Recipe

ഒരു പരന്ന പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക കൂടെ തന്നെ ആവശ്യത്തിനു ഉപ്പ് കുറച്ച് കുരുമുളകുപൊടി പാല് കൂടി ഒഴിച്ച് നന്നായി ബീറ്റ് ചെയ്ത് ഇതിലേക്ക് ഒരു ചപ്പാത്തി മുക്കിയെടുക്കാം. എന്നിട്ട് അടുപ്പിൽ ഒരു പാൻ വച്ച് അതിലേക്ക് കുറച്ച് എണ്ണ തടവി ചപ്പാത്തി വെച്ച് കൊടുകാം. ഇനി അടുത്ത ചപ്പാത്തി എടുത്ത് വീണ്ടും മുട്ടയുടെ മിക്സിൽ മുക്കി പാനിലേക്ക് വച്ചുകൊടുക്കാം. രണ്ടാമത്തെ ചപ്പാത്തി വെക്കുന്നതിനു മുൻപായി ബാക്കി വന്ന മുട്ടയുടെ മിക്സ് ആദ്യം വെച്ച ചപ്പാത്തിയുടെ മുകളിലേക്ക് ഒഴിച്ചു കൊടുക്കുക . തീ വളരെ കുറച്ചുവെക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

ഇനി ഇത് നമുക്ക് അടച്ചുവെച്ചൊന്ന് വേവിക്കാം ഒരു സൈഡ് നന്നായി വെന്ത് കഴിയുമ്പോൾ ഇത് മറിച്ചിട്ടു കഴിഞ്ഞ് തീ ഓഫ് ആക്കുക. ഇനി ഇതിനു മുകളിലേക്ക് ടൊമാറ്റോ സോസ് തേച്ചു കൊടുക്കുക കൂടെ തന്നെ ഒറിഗാനോ കൂടി ഇട്ടുകൊടുക്കുക. ഇനി ക്യാപ്സിക്കം സവാള തക്കാളി അറിഞ്ഞത് മുകളിലേക്ക് വെച്ചുകൊടുക്കുക . കൂടെ തന്നെ ചിക്കൻ ചെറിയ കഷണങ്ങളായി പൊരിച്ചത് കൂടി ഇതിനു മുകളിൽ വച്ച് കൊടുക്കുക. അവസാനം മോസറല്ല ചീസ് കൂടി മുകളിൽ വിതറി അടച്ചുവെച്ച് ലോ ഫ്ലൈമിൽ 10 മുതൽ 15 മിനിറ്റ് വരെ വേവിക്കുക.