Chicken Kondattam Recipe

ഇനി ചിക്കൻ കൊണ്ട് ഇങ്ങനെ ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കി നോക്കൂ.. പാത്രം കാലിയാകുന്ന വഴി അറിയുകയേ ഇല്ല..!

Chicken Kondattam Recipe: വളരെ എളുപ്പത്തിൽ കുറഞ്ഞ ചെരുവകൾ കൊണ്ട് നമുക്ക് ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. വെറുതെ കഴിക്കാൻ പോലും വളരെ ടേസ്റ്റിയാണ് ഈ ചിക്കൻ കൊണ്ടാട്ടം.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • ചിക്കൻ – 1/2 കിലോ
  • മഞ്ഞൾപൊടി – 1/2 ടീ സ്പൂൺ
  • മുളക് പൊടി – 2 ടീ സ്പൂൺ
  • കാശ്മീരി മുളക് പൊടി – 3 ടീ സ്പൂൺ
  • ഗരം മസാല – 3/4 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 . 1/2 ടീ സ്പൂൺ
  • ചെറിയുള്ളി – 250 ഗ്രാം
  • പെരുംജീരകം – 3/4 ടീ സ്പൂൺ
  • ഇടിച്ച മുളക് – 3 ടീ സ്പൂൺ
  • മല്ലി പൊടി – 1. 1/4 ടീ സ്പൂൺ
  • തേങ്ങ കൊത്ത് – 2 ടീ സ്പൂൺ
  • പച്ച മുളക് – 1 എണ്ണം
  • സോയ സോസ് – 1 ടീ സ്പൂൺ
  • ടൊമാറ്റോ സോസ് – 1 ടീ സ്പൂൺ
  • വേപ്പില
Chicken Kondattam Recipe

കഴുകി വൃത്തിയാക്കി എടുത്ത ചിക്കനിലേക്ക് 1/4 ടീ സ്പൂൺ മഞ്ഞൾപ്പൊടി മുളകുപൊടി 2 ടീ സ്പൂൺ കാശ്മീരി മുളക് പൊടി ഗരം മസാല 1. 1/2 ടീ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു 1/2 മണിക്കൂർ മാറ്റി വെക്കുക. അടുപ്പിൽ പാൻ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു അതിലേക്ക് ചിക്കൻ ഇട്ടുകൊടുത്തു പൊരിച്ചു കോരുക.

ഇനി അതേ പാനിലേക്ക് ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി ഇട്ടുകൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് വയറ്റിയെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പെരുംജീരകം പൊടിച്ചത് മല്ലിപ്പൊടി ഇടിച്ച മുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം തേങ്ങാക്കൊത്തും ചെറുതായി അരിഞ്ഞ പച്ചമുളകും കൂടി ഇട്ടു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച് എടുക്കുക. ഇനി ഇതിലേക്ക് കുറച്ചു വെള്ളം കൂടി ഒഴിച്ചുകൊടുത്തു ഇളക്കുക.ശേഷം കുറച്ചു വേപ്പിലയും സോയാസോസും ടൊമാറ്റോ സോസും കൂടി ഒഴിച്ചു കൊടുക്കുക. Video Credit: Cook with Manjusha