Kerala Will Experience Heavy Rainfall In Upcoming Days

കേരളത്തിൽ വരും ദിനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം.!

Kerala Will Experience Heavy Rainfall In Upcoming Days: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത എന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയായിരിക്കും ഉണ്ടാവുക എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.

അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിപ്പ് നൽകിട്ടുണ്ട് . മലയോര മേഖലകളിലുള്ള ജനങ്ങൾ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ എന്നിവക്കു സാധ്യതയുള്ള സ്ഥലങ്ങളിൽ ഉള്ള ജനങ്ങൾ പ്രത്യേകം ശ്രദ്ധ വരുത്തണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയുണ്ടെന്നും മുൻകരുതലുകൾ എടുക്കണം എന്നും അറിയിച്ചു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

കടൽക്ഷോഭത്തിന് സാധ്യത ഉള്ളതിനാൽ മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.തെക്കൻ ശ്രീലങ്കയ്ക്കു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാലും റായലസീമ മുതൽ കോമോറിൻ തീരം വരെ ന്യൂനമർദപാത പാത്തി നിലനിൽക്കുന്നതിലാണുമാണ് കേരളത്തിൽ മഴ കനക്കുന്നത്.

വയനാട്ടിൽ മുണ്ടക്കൽ ചൂരൽ മല എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യുന്നതിനാൽ ആളുകളെ മാറ്റി പാർപ്പിച്ചു. 12 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.തൃശ്ശൂർ എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കിയിൽ ഓറഞ്ച് അലർടട്ടും കാസർകോട് കണ്ണൂർ എന്നിവ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.