Mammootty Latest Pic On Instagram

സമൂഹ മാധ്യമങ്ങളിൽ തരംഗമായി മമ്മുട്ടിയുടെ പുതിയ ചിത്രം… അടുത്ത മാസം 73 ആവുന്ന പയ്യനാണ് എന്ന് ആരാധകരും..!

Mammootty Latest Pic On Instagram: അഭിനയം കൊണ്ടും ലൂക്കുകൊണ്ടും വീണ്ടും ആരാധകരെ ഞെട്ടിക്കുകയാണ് മമ്മുട്ടി എന്ന നടൻ. വേഷത്തിൽ എന്നും പുതുമ കൊണ്ടുവരുന്നത് നടന്റെ ഒരു പ്രത്യേകതയാണ്. നടന്റെ വേഷങ്ങളും ഫോട്ടോ ഷൂട്ടുകളും എന്നും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്.

സൂപ്പർസ്റ്റാർ മമ്മൂട്ടി തൻ്റെ ഏറ്റവും പുതിയ ചിത്രം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുകയാണ്. 72 കാരനായ താരത്തിന്റെ സ്റ്റൈലിഷ് ഫോട്ടോ ആരാധകർ ഏറ്റെടുത്തു. ഇരുണ്ട ഫ്രയിമിൽ ട്രെൻഡി സൺഗ്ലാസും ധരിച്ച മമ്മൂട്ടി ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Mammootty Latest Pic On Instagram

ഇൻ സെർച്ച്‌ ഓഫ് എന്നാ അടിക്കുറിപോടെയാണ് താരം ചിത്രം പങ്കുവച്ചത്. ഇതോടെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.അടുത്ത മാസം 73 ആകുന്ന പയ്യനാണ്,മിസ്റ്റർ താങ്കളെ എനിക്ക് മനസിലാകുന്നില്ല പ്രായം കൂടും തോറും വയസ്സ് കുറഞ്ഞുവരുന്നുണ്ടോ എന്നൊകയാണ് ആരാധകർ കമന്റിലൂടെ ചോദിക്കുന്നത്. എന്തായാലും സോഷ്യൽ മീഡിയ മമ്മുട്ടി തൂക്കി എന്നുതന്നെ പറയാം.

നിരവധി അഭിനേതാക്കളും തരത്തിന്റെ പോസ്റ്റിൽ കമന്റുമായി എത്തിയിട്ടുണ്ട്.സെപ്തംബർ 7 നാണ് മമ്മൂട്ടിയുടെ 73-ാം ജന്മദിനം. ജന്മദിനത്തിനോടനുബന്ധിച്ചുള്ള ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.