Rachana Narayanankutty Latest Happy News

രചന നാരായണൻ കുട്ടിയുടെ ഏറ്റവും പുതിയ വിശേഷം പങ്കുവെച്ച് മമ്മൂക്ക… ആശംസകൾ നേർന്ന് ആരാധകർ.!

Rachana Narayanankutty Latest Happy News: ഇന്ത്യൻ സിനിമ ഇന്ഡസ്ടറിയിൽ പ്രമുഖ താരമായി മാറിയ രചന കുച്ചിപ്പുടി നർത്തകിയും ടെലിവിഷൻ അവതാരകയുമാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ‘മറിമായം’ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് താരം മലയാള സിനിമ ഇൻഡസ്ടറിയിലേക്ക് കടന്നുവന്നത്.

ഹാസ്യ രംഗാഭിനയത്തിലൂടെ ആരാധകരെ സൃഷ്‌ടിച്ച താരം ഇനി പ്രൊഫസർ രചന എന്ന പേരിലാണ് അറിയപ്പെടുന്നത്.കുറച്ചു ദിവസങ്ങൾക്കു മുൻപ്,താരസംഘടനയായ അമ്മയുടെ മേൽനോട്ടത്തിൽ നടന്ന അഭിനയ ഇന്ത്യൻ നൃത്ത ശിൽപ്പശാലയുടെ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ മമ്മൂട്ടിയും രചന നാരായണൻകുട്ടിയും തമ്മിൽ നടത്തിയ ഒരു സംഭാഷണതിനിടെ വെളിപ്പെടുത്തിയ ഈ വാർത്ത പെട്ടന്നുതന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Rachana Narayanankutty Latest Happy News

രചനയുടെ പുതിയ വിശേഷത്തെ കുറിച് മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ, രചന നാരായണൻകുട്ടിയെ ടീച്ചർ എന്നു വിളിക്കുന്നതിൽ തെറ്റൊന്നുമില്ല. രചന ഡാൻസ് ടീച്ചറാണ്. സാധാരണ ടീച്ചർ ഒന്നുമല്ല. ഡാൻസിൽ അവർ പോസ്റ്റ് ഗ്രാജുവേഷൻ പാസായിട്ടുണ്ട്. അതുകൊണ്ട് ടീച്ചർ എന്നല്ല പ്രൊഫസർ എന്നായിരിക്കും വിളിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അഭിനയജീവിതത്തിനിടയിൽ അടുത്തിടെ ബാംഗ്ലൂരിലെ ഒരു ഡാൻസ് കോളേജിൽ പ്രൊഫസർ ആയി ജോലിയിൽ പ്രവേശിച്ച രചന, മമ്മൂട്ടി തനിക്ക് നൽകിയ ഉപദേശങ്ങളെ കുറിച്ചും ചടങ്ങിൽ വെച്ച് സംസാരിക്കുകയുണ്ടായി.

അതേസമയം മമ്മൂക്കയെ പോലെ ഒരു ലെജന്റിന്റെ വാക്കുകളിലൂടെ ഈ സന്തോഷവാർത്ത ലോകത്തെ അറിയിക്കാൻ സാധിച്ചത് രചന നാരായണൻ കുട്ടിയുടെ ഭാഗ്യമാണെന്നും അവർക്ക് ഇതിലും വലിയ ഒരു സൗഭാഗ്യം വേറെ കിട്ടാനില്ല എന്നുമാണ് മമ്മൂട്ടി ആരാധകരും സിനിമ പ്രേക്ഷകരും ഒരുപോലെ അഭിപ്രായപ്പെടുന്നത്.