Dhanush Movie Rayan Got 150 Crore Collection

ധനുഷ് ചിത്രം “രായൻ” 150 കോടി ക്ലബ്ബിൽ; കയ്യടികളുമായി താരത്തിന്റെ ആരാധകർ..!

Dhanush Movie Rayan Got 150 Crore Collection: ബോക്സ്ഓഫീസ് തകർത്ത് ‘രായൻ’വിജയകുതിപ്പ് തുടരുകയാണ്. ധനുഷ് സംവിധാനം ചെയ്ത ഈ ചിത്രം ആഗോള ബോസ്‌ഓഫീസിൽ 150 കോടി കടന്നിരിക്കുകയാണ് . ഇതോടെ ഈ വർഷത്തെ 150 കോടി ക്ലബ്ബിൽ ഇടം നേടിയ ആദ്യ തമിഴ് ചിത്രമായി മാറിയിരിക്കുയാണ് രായൻ.

തമിഴ്‌നാട്ടിൽ നിന്ന് മാത്രം 75 കോടിയിലധികം രൂപ ചിത്രം നേടിക്കഴിഞ്ഞു. ധനുഷിന്റെ കരിയറിലെ ആദ്യ 150 കോടി ക്ലബ് ചിത്രം എന്ന നേട്ടവും ഇതോടെ ‘രായന് സ്വന്തം. ഇന്നോളമുള്ള ധനുഷിന്റെ മികച്ച ഓപ്പണിംഗ് കളക്ഷനാണ് രായന്റേത് .എന്തായാലും ചിത്രം ഇനിയും കളക്ഷനില്‍ കുതിപ്പ് നടത്തുമെന്ന കാര്യത്തിൽ സംശയമില്ല.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Dhanush Movie Rayan Got 150 Crore Collection

രായൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ധനുഷ്.ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ഓം പ്രകാശാണ്, സംഗീത നൽകിയിരിക്കുന്നത് എ ആര്‍ റഹ്‍മാനാണ്.മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരുമുണ്ട് .തമിഴിന് പുറമെ ഹിന്ദി ,തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.സിനിമ ഈ മാസം 30 ന് ആമസോൺ പ്രൈമിലുടെ സ്ട്രീമിങ് ആരംഭിക്കുമെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു.