Kalki Movie Success Story

ഒടിടി റിലീസ് പ്രഖ്യാപിച്ചിട്ടും കുതിപ്പുമായി കൽക്കി..

Kalki Movie Success Story: പ്രഭാസിന്റെ കൽക്കി 2898 എഡി സിനിമ പ്രതീക്ഷകൾക്കപ്പുറമുള്ള വിജയമായിരിക്കുകയാണ്. ആഗോളതലത്തിൽ കൽക്കി ഏകദേശം 1200 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ഇന്ത്യയിൽ മാത്രമായും കൽക്കി ആകെ കളക്ഷനിൽ മികച്ച നേട്ടമുണ്ടാക്കുന്നുണ്ട്. കൽക്കി ഇന്ത്യയിൽ നിന്ന് 766.3 കോടി രൂപയിലധികം ആകെ നേടി മുന്നേറുമ്പോൾ ഒടിടി റിലീസ് ഓഗസ്റ്റ് 23ന് പ്രഖ്യാപിച്ചതൊന്നും കളക്ഷനെ ബാധിക്കുന്നില്ല.

നിലവിൽ തെന്നിന്ത്യയിൽ കൽക്കിക്ക് മുന്നിൽ മൂന്ന് ചിത്രങ്ങൾ മാത്രമാണ് ഇനിയുള്ളത്. ബാഹുബലി രണ്ട് ആഗോളതലത്തിൽ 1820 കോടി രൂപയാണ് നേടിയത് എന്നാണ് റിപ്പോർട്ട്. ആർആർആർ ആകട്ടെ ആകെ 1,389.31 കോടി രൂപയും നേടിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കെജിഎഫ് രണ്ട് ആഗോളതലത്തിൽ 1250 കോടി രൂപയോളമാണ് നേടിയിരിക്കുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Kalki Movie Success Story

ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട പ്രശസ്ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കൽക്കി 2898 എഡി. ദീപിക പദുക്കോൺ നായികയയയും പ്രഭാസ് ഉലകനായകൻ കമലഹാസനോടൊപ്പം അമിതാഭ് ബച്ചനും കഥാപാത്രങ്ങളായി ഇതിൽ ഉണ്ട്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കൽക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയി 4 സംവിധായകൻ നാഗ് അശ്വിൻ.

കൽക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങൾ പുറത്ത് വെളിപ്പെടുത്തരുത് എന്ന് പറഞ്ഞു കൊണ്ട് നിർമാതാക്കൾ രംഗത്ത് എത്തിയിരുന്നു . നമുക്ക് വിലമതിക്കാം സിനിമയെ എന്നായിരുന്നു ചിത്രത്തിന്റെ നിർമാതാക്കൾ പുറത്തുവിട്ടിരുന്ന കുറിപ്പിൽ വ്യക്തമാക്കിയതും. കലാസൃഷ്ടിയിൽ നമുക്ക് മതിപ്പ് ഉണ്ടാകണം. അപ്ഡേറ്റുകളിൽ സ്പോയിലറുകൾ നൽകരുത്. സിനിമാ പ്രേക്ഷകരുടെ കാഴ്‌ചാനുഭവം നശിപ്പിക്കരുതെന്നും പറയുകയാണ് നിർമാതാക്കൾ. സിനിമയുടെ ഉള്ളടക്കം നമുക്ക് പുറത്തുവിടാതിരിക്കാം. സിനിമയുടെ വിജയം നമുക്ക് ഒന്നിച്ച് ആഘോഷിക്കാം എന്നും നിർമാതാക്കൾ കുറിപ്പിൽ വ്യക്തമാക്കുന്നു.