Miah Essa Mehkas Parents Interview

മിയക്കുട്ടി സൂപ്പർ സ്റ്റാർ സിങ്ങറിൽ നിന്നും പുറത്ത്, കാരണം വ്യക്തമാക്കി മാതാപിതാക്കൾ..!

Miah Essa Mehkas Parents Interview: സോണി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഹിന്ദി സംഗീത റിയാലിറ്റി ഷോയാണ് സൂപ്പർ സ്റ്റാർ സിങ്ങർ.സൂപ്പർ സ്റ്റാർ സിങ്ങറിന് നിരവധി ആരാധകർ കേരളത്തിലുമുണ്ട്. സംഗീതത്തിൽ വൈദഗ്ധ്യമുള്ള കേരളത്തിലെ കുട്ടികളും സൂപ്പർ സ്റ്റാർ സിങ്ങറിൽ പങ്കെടുക്കാറുണ്ട്. കുറച്ച് ദിവസം മുമ്പ് അവസാനിച്ച സൂപ്പർ സ്റ്റാർ സിങ്ങർ സീസൺ ത്രീയിൽ വിജയിയായത് മലയാളിയായ ഏഴ് വയസുകാരൻ ആവിർഭാവാണ്. ഫ്ലവേഴ്‌സ്‌ ടോപ്പ് സിങർ ഷോയിലൂടെ മലയാളികൾക്ക് പരിചിതമായ ഇടുക്കി സ്വദേശി ആവിർഭാവിനൊപ്പം സൂപ്പർ സ്റ്റാർ സിങറിൽ മത്സരിച്ചിരുന്നത് കൊച്ചിക്കാരി മിയക്കുട്ടിയായിരുന്നു.

ഫ്ലവേഴ്സ് ടോപ് സിങ്ങറിലൂടെയാണ് മിയക്കുട്ടിയും അരങ്ങേറ്റം കുറിച്ചത്. സൂപ്പർ സ്റ്റാർ സിങറിൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കെയാണ് പെട്ടെന്ന് മിയ ഷോ അവസാനിപ്പിച്ചത്. അതിനുള്ള കാരണം എന്താണെന്നത് നിരവധി ആരാധകരാണ് തിരിക്കിയത്. ചാനലിന്റെ ഭാഗത്ത് നിന്നുമുള്ള മോശം പെരുമാറ്റമാണോ എന്നൊക്കെയുള്ള സംശയങ്ങളും വന്നിരുന്നു. ഇപ്പോഴിതാ മിയയുടെ മാതാപിതാക്കൾ തന്നെ ഷോയിൽ നിന്നും പുറത്ത് പോവാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിലാണ് മിയയുടെ മാതാപിതാക്കൾ കാരണം വ്യക്‌തമാക്കിയത്.
സൂപ്പർ സ്റ്റാർ സിങറിൽ നിന്നും ഇങ്ങോട്ട് വിളി വന്നിട്ടാണ് മത്സരിക്കാൻ പോയതെന്നും അതിന് വേണ്ടി പതിനെട്ടോളം സ്റ്റേജ് ഷോകൾ ക്യാൻസൽ ചെയ്തെന്നും മാതാപിതാക്കൾ പറഞ്ഞു. “മിയയുടെ ഉപ്പയ്ക്ക് ഷോയിൽ പങ്കെടുപ്പിക്കാൻ താൽപര്യമില്ലായിരുന്നു. ഹിന്ദിയൊക്കെ നന്നായി പഠിപ്പിച്ചശേഷം അടുത്ത സീസണിൽ പങ്കെടുപ്പിക്കാമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. പിന്നീട് നിർബന്ധങ്ങൾക്ക് വഴങ്ങി സമ്മതിച്ചു. മിയ ഒറ്റയ്ക്കാണ് പാട്ടുകൾ പഠിച്ചിരുന്നത്. മിയയ്ക്ക് സംശയം വരുന്ന ഭാഗങ്ങൾ നിർത്തി കൃത്യമായി പഠിച്ച് പോകുന്ന രീതിയായിരുന്നു.” മിയയുടെ ഉമ്മ കൂട്ടിച്ചേർത്തു.

“നോർത്ത് ഇന്ത്യൻ ഫുഡ് മിയയ്ക്ക് കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതിനാൽ അവളുടെ ശരീരഭാരവും കുറഞ്ഞു. പിന്നെ എംജി സാറിന്റെ ഒരു ഷോയ്ക്ക് വേണ്ടി ഓസ്ട്രേലിയയ്ക്ക് യാത്ര ചെയ്യാനുണ്ടായിരുന്നു. സാറിന്റെ ഷോ ഒഴിവാക്കാൻ കഴിയുന്നതല്ല.” അവർ പറഞ്ഞു. ഇത്രയും കാരണങ്ങളാണ് സൂപ്പർ സ്റ്റാർ സിങർ ഷോയിൽ നിന്നും പുറത്തിറങ്ങണമെന്ന തീരുമാനത്തിലെത്തിയത്.