Saina Nehwal Speech Goes Viral 2

സ്പോർട്സിലെ കങ്കണ എന്ന പരാമർശം, മറുപടിയുമായി സൈന നേവാൾ..!

Saina Nehwal Speech Goes Viral: ഇന്ത്യൻ ബാഡ്‌മിൻ്റൺ താരം സൈന നേവാൾ അടുത്തിടെ നടത്തിയ ചില പരാമർശങ്ങളെ തുടർന്ന് വാർത്തകളിൽ ചർച്ച വിഷയമാണ്. സോഷ്യൽ മീഡിയയിൽ സൈനയ്ക്കെതിരെ നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ടോക്യോ ഒളിമ്പിക്സിൽ നീരജ് ചോപ്ര സ്വർണം നേടിയപ്പോഴാണ് അങ്ങനെയൊരു മത്സരമുണ്ടെന്ന് താൻ മനസിലാക്കിയതെന്നായിരുന്നു സൈന പോഡ്കാസ്റ്റ് ഷോയിൽ പറഞ്ഞത്. സൈനയുടെ ഈ മറുപടി കായികപ്രേമികൾക്ക് ഉൾക്കൊള്ളാൻ സാധിച്ചില്ല.

ഇതേ തുടർന്ന് ട്രോളൻമാർ പരാമർശത്തെ ആഘോഷമാക്കി. ‘സ്പോർട്‌സിലെ കങ്കണ റണൗട്ട്’ എന്നാണ് സൈനയെ പലരും വിളിച്ചത്. ഇതിന് ശക്തമായ മറുപടിയുമായി താരം രംഗത്തെത്തി. “വീട്ടിലിരുന്ന് അഭിപ്രായം പറയാൻ എളുപ്പമാണ്. കഠനിധ്വാനത്തിലൂടെ രാജ്യത്തിനായി മെഡൽ നേടുന്നത് അതു പോലെയല്ല.” സൈന സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

“നിങ്ങളുടെ പ്രശംസയ്ക്ക് ഒരുപാട് നന്ദി. കങ്കണ സുന്ദരിയും ഞാൻ എൻ്റെ കായിക ഇനത്തിൽ പൂർണത കൈവരിച്ചവളുമാണ്. എന്റെ രാജ്യത്തിനായി ബാഡ്‌മിന്റണിൽ ലോക ഒന്നാം നമ്പർ താരമെന്ന റെക്കോഡും ഒളിമ്പിക് മെഡലും ഞാൻ സ്വന്തമാക്കിയിട്ടുണ്ട്. വീട്ടിലിരുന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയുകയെന്നത് എളുപ്പമാണ്. കളത്തിലിറങ്ങി കളിക്കുന്നത് അതുപോലെയൊന്നല്ല. നമ്മുടെയെല്ലാം സൂപ്പർ സ്റ്റാറാണ് നീരജ്. ഇന്ത്യയിൽ സ്പോർട്‌സിന് കൂടുതൽ പ്രചാരണം നൽകിയതിൽ അദ്ദേഹത്തിന്റെ സേവനം വളരെ വലുതാണ്.” സൈന പോസ്റ്റിൽ കൂട്ടിച്ചേർത്തു.

നേരത്തെ ക്രിക്കറ്റിനേയും ബാഡ്മിന്റണിനേയും താരതമ്യപ്പെടുത്തി സൈന സംസാരിച്ചത് വിവാദമായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം അക്രിഷ് രഘുവംശിയുടെ പരാമർശമാണ് സൈനയുടെ പ്രതികരണത്തിന് കാരണം. ‘അതിവേഗതയിൽ ബുംറ ബൗൺസർ എറിഞ്ഞാൽ സൈന എന്ത് ചെയ്യും?’ എന്നായിരുന്നു രഘുവംശിയുടെ പോസ്റ്റ്. ഇതിന് ഒരു പോഡ്കാസ്റ്റ് ഷോയിൽ സൈന വ്യക്തമായ മറുപടി നൽകി. ‘താൻ ബാഡ്മിന്റണാണ് കളിക്കുന്നത്. ക്രിക്കറ്റ് താരത്തെ എങ്ങനെ എനിക്ക് നേരിടാനാകും?’ സൈന ചോദിച്ചു. ‘ബുംറ തന്നോടൊപ്പം ബാഡ്മിന്റൺ കളിക്കുകയാണെങ്കിൽ തന്റെ സ്മാഷ് അദ്ദേഹത്തിന് താങ്ങാനാകില്ല.’ അവർ കൂട്ടിച്ചേർത്തു. ഏത് കായിക ഇനമായാലും കഠിനമാണ്.അതിന് അങ്ങേയറ്റം സമർപ്പണം ആവശ്യമാണെന്നും സൈന പറഞ്ഞു.