Soft Neer Dosa Recipe

നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ നീർ ദോശ ഉണ്ടാക്കാൻ ആവശ്യമായത് എന്തൊക്കെ ആണെന്ന് നോക്കാം..!

Soft Neer Dosa Recipe: അരി പൊടി കൊണ്ട് വളരെ സിമ്പിൾ ആയി കുറഞ്ഞ സമയം കൊണ്ട് നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ബ്രേക്ഫാസ്റ്റ് റെസിപിയാണിത്. നീർ ദോശ കഴിക്കാൻ തേങ്ങാപ്പാൽ പഞ്ചസാര വളരെ നല്ലൊരു കോമ്പിനേഷനാണ്. ഇനി അതല്ലെങ്കിൽ നമുക്ക് കറികളുടെ കൂടെയോ ഇല്ലെങ്കിൽ കറികൾ ഒന്നുമില്ലാതെ തന്നെ ഇത് കഴിക്കാൻ സാധിക്കും.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • അരി പൊടി – 1 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – 1. 3/4 കപ്പ്
Soft Neer Dosa Recipe

ഒരു മിക്സിയുടെ ജാറിലേക്ക് അരി പൊടി വെള്ളം ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ടു കൊടുത്തു നന്നായി അരച്ച് എടുക്കുക . ആദ്യം അരി പൊടിയിലേക്ക് 1/2 കപ്പ് വെള്ളം ഒഴിച്ച് അടിക്കുക. ശേഷം വീണ്ടും ബാക്കിയുള്ള വെള്ളം കൂടി ഒഴിച്ച് കൊടുത്ത് അടിച്ച് എടുക്കുക . അടിച് എടുത്ത മാവ് നമുക്കൊരു ബൗളിലേക്ക് മാറ്റാം. ഇനി നമുക്ക് നീർ ദോശ ഉണ്ടാക്കി തുടങ്ങാം. അതിനായി പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. പാൻ നന്നായി ചൂടായി കഴിയുമ്പോൾ ഇതിലേക്ക് നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന മാവിൽ നിന്ന് ഒരു തവി മാവ് കലക്കി എടുത്ത് ഒഴിച്ചു കൊടുക്കുക.

ഇനി ഇതൊന്ന് അടച്ചു വെച്ച് രണ്ട് മിനിറ്റ് വേവിക്കുക. ശേഷം അടപ്പ് തുറന്നു നോക്കുമ്പോൾ സൈഡിൽ നിന്നെല്ലാം വിട്ടു വരികയാണെങ്കിൽ നമ്മുടെ നീർ ദോശ നന്നായി വെന്തിട്ടുണ്ടെന്നാണ് അർത്ഥം. ഇനി നമുക്ക് ഇത് ചട്ടിയിൽ നിന്ന് കോരി എടുക്കാം. അടുത്തനീർ ദോശ ചുടാനായി മാവ് ഒഴിക്കുന്നതിന് മുമ്പ് നമ്മുടെ ദോശ ചട്ടി നന്നായിട്ട് ചൂടായിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക എന്നിട്ട് മാത്രം മാവ് ഒഴിച് കൊടുക്കുക. എന്നിട്ട് വീണ്ടും ഇതു പോലെ തന്നെ അടച്ചുവെച്ച് വേവിക്കുക.