Special Chapathi Filling Recipes

ചപ്പാത്തിയും ഒരേ ഫില്ലിങ്ങും ഉപയോഗിച്ച് വ്യത്യസ്ത രുചിയിൽ മൂന്നു സ്നാക്ക്സ് ആയാലോ..?

Special Chapathi Filling Recipes: ഒരേ ഫില്ലിംഗ് കൊണ്ട് തന്നെ നമുക്ക് മൂന്നു തരത്തിലുള്ള പലഹാരം ഉണ്ടാക്കാൻ പറ്റുമെങ്കിൽ അടിപൊളിയാവുമല്ലേ..? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടാൻ സാധ്യതയുള്ള ഈ റെസിപ്പികൾ ഒരു തവണയെങ്കിലും നിങ്ങൾ പരീക്ഷിച്ചു നോക്കണം. എല്ലാവര്ക്കും ഇഷ്ടപെടുമെന്നു തീർച്ച. ഇതിന്റെ രുചി അറിഞ്ഞാൽ പിന്നെ പാത്രം കാലിയാകുന്ന വഴി അറിയുകയേ ഇല്ല..

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • ചിക്കൻ
  • മുളക് പൊടി
  • മഞ്ഞൾപൊടി
  • ഉപ്പ്
  • സവാള – 2 എണ്ണം
  • പച്ച മുളക് – 3 എണ്ണം
  • വെളുത്തുള്ളി – 2 ടേബിൾ സ്പൂൺ
  • ഉരുളകിഴങ് – ചെറിയ കഷ്ണം
  • ക്യാരറ്റ്
  • ചിക്കൻ മസാല – 1 ടീ സ്പൂൺ
  • ഗരം മസാല – 1/4 ടീ സ്പൂൺ
  • മുളക് പൊടി – 1. 1/2 ടീ സ്പൂൺ
  • മൈദ പൊടി – 1 ടേബിൾ സ്പൂൺ
  • പാൽ – 3/4 കപ്പ്
  • ക്യാപ്‌സികം
  • ചപ്പാത്തി
  • ചീസ്
  • ഇടിച്ച മുളക്
  • മയോനൈസ്
  • ടൊമാറ്റോ സോസ്
Special Chapathi Filling Recipes

ഒരു ഫില്ലിംഗ് കൊണ്ട് മൂന്ന് റെസിപ്പീസ് ചെയ്യാം. അതിനായി ചിക്കനിൽ മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ് എന്നിവ ചേർത്ത് റസ്റ്റ് ചെയ്യാൻ വെക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഓയിൽ ഒഴിച്ച് കൊടുത്ത് നമ്മൾ മസാല തേച്ചു വച്ചിരിക്കുന്ന ചിക്കൻ പൊരിച്ചെടുക്കുക. ചിക്കൻ ഫ്രൈ ആയി കഴിയുമ്പോൾ കോരി മാറ്റുക. അതെ പാനിൽ ഓയിൽ ഒഴിച് കൊടുത്ത് സവാള പച്ചമുളക് ക്ക്യാരറ്റ് ഉരുളക്കിഴങ്ങ് എന്നിവ ചെറുതായി അരിഞ്ഞത് ഇട്ടുകൊടുത്ത് അടച്ചുവെച്ച് വേവിക്കുക . ഇനി ഇതിലേക്ക് ഫ്രൈ ചെയ്തു വച്ചിരിക്കുന്ന ചിക്കൻ പീസുകൾ ഇട്ടുകൊടുക്കുക. അവസാനം ഇതിലേക്ക് മൈദപ്പൊടിയും കുറച്ച് പാലും കൂടി ഒഴിച്ചുകൊടുത്ത് നല്ല ക്രീമി ഫിലിം ആക്കിയെടുക്കുക. ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് കൂടി ഇട്ടു കൊടുക്കാൻ മറക്കരുത്. ഇനി നമുക്ക് റെസിപ്പീസ് ഉണ്ടാക്കി നോക്കാം

  • റെസിപി – 1
    ഇതിനായി രണ്ടു ചപ്പാത്തി എടുത്ത് ഒരു കൗണ്ടർ ടോപ്പിൽ വയ്ക്കുക. ചപ്പാത്തി ഒരെണ്ണത്തിനെ പകുതി മുതൽ മറ്റേ ചപ്പാത്തി എന്ന രീതിയിൽ വയ്ക്കുക.ചപ്പാത്തിയുടെ നടുക്കായി ഫില്ലിംഗ് വെച്ച് കൊടുക്കാം. ഫീലിങ്ങിന് മുകളിലേക്ക് മയോണൈസ് ഒഴിച്ചു കൊടുക്കാം. ശേഷം ഇത് രണ്ടു സൈഡിൽ നിന്നും മടക്കി അതുപോലെ തന്നെ മുകളിൽ നിന്നും മടക്കി ഒരു ബോക്സ് രൂപത്തിൽ ആക്കിയെടുക്കുക. ഇനി ഇത് മറിച്ച് വെച്ച് ഇതിനു മുകളിലേക്ക് ചീസ് കൂടി വച്ച് കൊടുക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് ഈ ഒരു റോൾ എടുത്ത് വെച്ചുകൊടുക്കുക. ഇനി രണ്ടുമിനിറ്റ് അടച്ചു വച്ച് ചെറിയ തീയിൽ വേവിക്കുക. ചീസ് മെൽറ്റ് ആയി കഴിയുമ്പോൾ നമ്മുടെ ആദ്യത്തെ റെസിപ്പി റെഡി ആയിരിക്കുന്നു. • റെസിപ്പി – 2
    ഇതിനായി ഒരു ചപ്പാത്തി എടുത്ത് അതിന്റെ നടുവിൽ നിന്ന് താഴത്തേക്ക് മുറിക്കുക. അതായത് ചപ്പാത്തി നാല് ഭാഗങ്ങളായി തിരിക്കുക. ഇതിന്റെ ആദ്യ ഭാഗത്ത് മയോണൈസ് രണ്ടാമത്തെ ഭാഗത്ത് ടൊമാറ്റോ സോസ് മൂന്നാമത്തെ ഭാഗത്ത് ഉണ്ടാക്കി വച്ചിരിക്കുന്ന ചിക്കന്റെ ഫീലിംഗ് നാലാമത്തെ ഭാഗത്ത് ഒരു ചീസ് സ്ലൈസ് കൂടി വച്ച് കൊടുക്കുക. ടൊമാറ്റോ സോസിന് മുകളിലായി ചെറുതായി അറിഞ്ഞ സവാള കൂടി വച്ചു കൊടുക്കേണ്ടതാണ്. ഇനിയിത് മുറിച്ച ഭാഗത്ത് നിന്ന് ആദ്യം മുകളിലേക്കും പിന്നീട് ഫില്ലിംങ്ങിന്റെ സൈഡിലോട്ട് പിന്നീട് താഴത്തേക്കും എന്നുള്ള രീതിയിൽ ത്രികോണാകൃതിയിൽ മടക്കിയെടുക്കുക. ഇത് പാൻ ചൂടാക്കി അതിൽ വെച്ച് ഒന്ന് ചീസ് മേൽറ്റ് ചെയ്ത് എടുക്കാം.
  • റെസിപ്പി – 4
    ഇനിയൊരു ചപ്പാത്തിയെടുത്ത് അതിനുമുകളിലായി കുറച്ചു ഫില്ലിംഗ് വെച്ച് കൊടുക്കുക. മുകളിലായി മയോണൈസ് തേച്ച് കൊടുത്ത് ഒരു സാൻവിച്ച് പേപ്പർ വച്ച് അതിനു മുകളിലേക്ക് ചപ്പാത്തി വെച്ച് നമുക്ക് ഷവർമ റോൾ ചെയ്യുന്ന പോലെ റോൾ ചെ