Special Tasty Mushroom Recipe

ഇതുപോലൊരു മസാല മാത്രം മതിയാകും പാത്രം കാലിയാകാൻ; അടിപൊളി മഷ്‌റൂം മസാല റെസിപ്പി..!

Special Tasty Mushroom Recipe: ചപ്പാത്തിയുടെ നാനിന്റെയും കൂടെയൊക്കെ വളരെ നല്ല കോമ്പിനേഷൻ ആയ ഒരു ടേസ്റ്റി മഷ്റൂം മസാല റെസിപ്പി എങ്ങനെയാണെന്ന് കാണാം.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • മഷ്‌റൂം – 200 ഗ്രാം
  • കശുവണ്ടി – 20 എണ്ണം
  • ഓയിൽ – 2 ടേബിൾ സ്പൂൺ
  • സവാള – 2 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1. 1/2 യെസ് സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • മഞ്ഞൾപൊടി – 1/4 യെസ് സ്പൂൺ
  • മല്ലി പൊടി – 1. 1/2 ടീ സ്പൂൺ
  • മുളക് പൊടി – 1 ടീ സ്പൂൺ
  • കാശ്മീരി മുളക് പൊടി – 1 ടീ സ്പൂൺ
  • ജീരക പൊടി – 1/2 ടീ സ്പൂൺ
  • ഗരം മസാല – 1/2 ടീ സ്പൂൺ
  • തക്കാളി – 1 എണ്ണം
  • മല്ലിയില
Special Tasty Mushroom Recipe

മഷ്‌റൂം കഴുകി വൃത്തിയാക്കി തൊലികളഞ്ഞ് നീളത്തിൽ അരിഞ്ഞു വെക്കുക. ഒരു ബൗളിൽ കുറച്ചു വെള്ളത്തിൽ കശുവണ്ടി കുതിർക്കാനും കൂടെ തന്നെ വെക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് ഓയിൽ ഒഴിച്ച് കൊടുത്ത് നമുക്ക് സവാള ഇട്ടു വഴറ്റി എടുക്കാം. സവാള നന്നായി വഴറ്റിയ ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് കൊടുത്ത് വീണ്ടും ഇളക്കുക. കുറച്ചു കഴിയുമ്പോൾ ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി കാശ്മീരി മുളകുപൊടി മല്ലിപ്പൊടി ജീരകപ്പൊടി ഗരം മസാല എന്നിവ ഇട്ട് കൊടുത്ത് പൊടികളുടെ പച്ചമണം മാറുന്ന വരെ ഇളക്കുക.

ഇനി ഇതിലേക്ക് തക്കാളി നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചത് കൂടി ഒഴിച്ചുകൊടുത്ത് ഇളക്കി എണ്ണ തെളിയുന്ന വരെ യോജിപ്പിക്കുക. ഇതിലേക്ക് നേരത്തെ വെള്ളത്തിൽ കുതിർത്ത് വെച്ച കശുവണ്ടി മിക്സിയുടെ ജാറിലിട്ട് അരച്ച് നന്നായി പേസ്റ്റ് രൂപത്തിലാക്കിയത് കൂടി ഒഴിച്ചുകൊടുത്തു വീണ്ടും ഇളക്കി മഷ്റൂം കൂടി ഇട്ടു കൊടുത്ത് അടച്ചുവെച്ച് 5 മിനിറ്റ് വേവിക്കുക. അഞ്ചു മിനിറ്റിനു ശേഷം തുറന്ന് കുറച്ചു വെള്ളം കൂടി ഒഴിച്ച് ഇളക്കി യോജിപ്പിച്ച് വീണ്ടും അടച്ചുവെച്ച് വേവിക്കുക. ഇനി കുറച്ച് മല്ലിയില കൂടി വിധറിയാൽ മഷ്‌റൂം മസാല റെഡി.യ്തെടുക്കാം. Video Credits: Cook with Manjusha