Thalavan Movie OTT Date Declared

മികച്ച പ്രതികരണം കൈവരിച്ച ആസിഫ് അലി ബിജുമേനോൻ ചിത്രം തലവൻ ഓ.ടി.ടി യിലേക്ക്..!

Thalavan Movie OTT Date Declared: ജിസ് ജോയ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് തലവന്‍. ബിജു മേനോന്‍, ആസിഫ് അലി എന്നിവരാണ് ചിത്രത്തിൽ പ്രധാന കേന്ദ്രകഥാപാത്രങ്ങങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അനുരാഗ കരിക്കിന്‍ വെള്ളം, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ബിജു മേനോന്‍ ആസിഫ് അലി കൂട്ടുകെട്ടിൽ ഇടുങ്ങിയ ചിത്രം കൂടിയാണ് തലവൻ.

മെയ്‌ 24 നായിരുന്നു ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് തീയേറ്ററുകളിൽനിന്നും ലഭിച്ചത്. ചിത്രം ഒ.ടി.ടിയില്‍ എത്തുകയാണ്. സെപ്റ്റംബര്‍ 12 സോണി ലിവില്‍ ആണ് ചിത്രം എത്തുന്നത്. ഓണം റിലീസായി സെപ്റ്റംബറിൽ ചിത്രം എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു.ചിത്രം വിജയമായതോടെ തലവന്റെ രണ്ടാംഭാഗം ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു .

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Thalavan Movie OTT Date Declared

ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് തലവന്‍.ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് .അരുണ്‍ നാരായണൻ സിജോ സെബാസ്റ്റ്യൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കന്നത്.സുജിത് ശങ്കര്‍, അനുശ്രീ, മിയ, ജോജി ജോണ്‍, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജിത്ത്, ജാഫര്‍ ഇടുക്കി, ടെസ്സാ ജോസ്, ദിലീഷ് പോത്തന്‍, ബിലാസ് ചന്ദ്രദാസന്‍, ആനന്ദ് ഭായ്, രഞ്ജിത്ത് ശേഖര്‍, കോട്ടയം നസീര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത് .