Thenmavin Kombathu Movie Rerelease

റീ റിലീസിനായി വീണ്ടുമൊരു മോഹൻലാൽ ചിത്രം കൂടി; തേന്മാവിൻ കൊമ്പത്ത് റീ റിലീസിന് ഉടൻ എത്തുന്നു..!!

Thenmavin Kombathu Movie Rerelease: ഒരു പിടി മികച്ച സിനിമകൾ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത താരമാണ് മോഹൻലാൽ.എക്കാലത്തും പ്രേക്ഷക മനസ്സിൽ വേറിട്ട കഥാപാത്രങ്ങൾ ചെയ്തു ഇടം നേടിയ താരം. അക്കൂട്ടത്തിൽ മികച്ച സിനിമകളിൽ ഒന്നാണ് തേന്മാവിൻ കൊമ്പത്ത്. തേന്മാവിൻ കൊമ്പത്ത് റീ റിലീസിംഗിന് ഒരുങ്ങുകയാണ് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് തേന്മാവിൻ കൊമ്പത്ത്.1994 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. എന്നാൽ ഇത്ര വർഷങ്ങൾക്കു ശേഷവും തേന്മാവിൻ കൊമ്പത്തിലെ മോഹൻലാലിന്റെ മാണിക്യം […]

Thenmavin Kombathu Movie Rerelease: ഒരു പിടി മികച്ച സിനിമകൾ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത താരമാണ് മോഹൻലാൽ.എക്കാലത്തും പ്രേക്ഷക മനസ്സിൽ വേറിട്ട കഥാപാത്രങ്ങൾ ചെയ്തു ഇടം നേടിയ താരം. അക്കൂട്ടത്തിൽ മികച്ച സിനിമകളിൽ ഒന്നാണ് തേന്മാവിൻ കൊമ്പത്ത്. തേന്മാവിൻ കൊമ്പത്ത് റീ റിലീസിംഗിന് ഒരുങ്ങുകയാണ് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് തേന്മാവിൻ കൊമ്പത്ത്.1994 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. എന്നാൽ ഇത്ര വർഷങ്ങൾക്കു ശേഷവും തേന്മാവിൻ കൊമ്പത്തിലെ മോഹൻലാലിന്റെ മാണിക്യം എന്ന കഥാപാത്രവും ശോഭനയുടെ കാർത്തുമ്പി എന്ന കഥാപാത്രവും ഇന്നും മലയാളി മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. തമിഴ് തെലുങ്ക് തുടങ്ങിയ നിരവധി ഭാഷകളിൽ ചിത്രത്തിന്റെ റീമേക്ക് നടത്തിയിരുന്നു.

whatsapp icon
Kerala Prime News അംഗമാവാൻ

Thenmavin Kombathu Movie Rerelease

ചിത്രത്തിലെ പാട്ടുകളും പ്രേക്ഷക മനസ്സിൽ ഏറെ ഇടം നേടിയതാണ്. മോഹൻലാൽ നെടുമുടി വേണു കോംബോ കാലം ഇത്രയും കഴിഞ്ഞിട്ടും മലയാളികളുടെ മനസ്സിൽ മായാതെ തങ്ങിനിൽക്കുന്നു. മലയാളത്തിന്റെ ഒരുപിടി നല്ല അഭിനേതാക്കളായ കവിയൂര്‍ പൊന്നമ്മ, കുതിരവട്ടം പപ്പു, ശങ്കരാടി, ശ്രീനിവാസന്‍, സുകുമാരി, കെപിഎസി ലളിത തുടങ്ങിയ നിരവധി താര നിരകളെ അണിനിരത്തിയായിരുന്നു പ്രിയദർശൻ ചിത്രം തേന്മാവിൻ കൊമ്പത്ത്‌. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ഇ ചിത്രം സ്വന്തമാക്കിട്ടുണ്ട്. മോഹൻലാൽ ചിത്രമായ ദേവദൂതന്റെ റീ റിലീസിംഗ് അടുത്തിടെ നടത്തിയിരുന്നു.

വർഷങ്ങൾക്കുശേഷം ഈ ചിത്രത്തിന്റെ റീ റിലീസിംഗ് വമ്പൻ വിജയമാണ് തിയേറ്ററുകളിൽ നേടിയത്. മണിച്ചിത്രത്താഴും അടുത്തതായി റിലീസിനായി ഒരുങ്ങുകയാണ്. മോഹൻലാൽ ചിത്രങ്ങളുടെ ഇ റീ റിലീസിംഗ് കൂട്ടത്തിലേക്കാണ് തേന്മാവിൻ കൊമ്പത്തും ഒരുങ്ങുന്നത്. 4 കെ മികവോടെ തേന്മാവിൻ കൊമ്പത്ത് വീണ്ടും കാണാനായിയുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും. ആറുമാസത്തിനകം തന്നെ ചിത്രത്തിന്റെ റീ റിലീസിംഗ് ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. റീ റിലീസിനെ സംബന്ധിച്ച കൂടുതൽ വാർത്തകൾ ഒന്നും പുറത്തുവിട്ടിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *