fea3 min

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, അവാർഡുകൾ വാരിക്കൂട്ടി ആടുജീവിതം, മികച്ച നടൻ പൃഥ്വിരാജ്. നടി ഉർവശിയും ബീന ആർ ചന്ദ്രനും!!

2024 state film awards declared: 54മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിചപ്പോൾ മികച്ച നടനായി ആടുജീവിതത്തിലെ അഭിനയത്തിന് പൃഥിരാജിനെ തെരഞ്ഞെടുത്തു. ജനപ്രിയ സിനിമയായി ആടുജീവിതത്തെയും തിരഞ്ഞെടുത്തു. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശിയെയും, തടവിലെ അഭിനയത്തിന് ബീന ആർ ചന്ദ്രനെയും മികച്ച നടിയായി തെരഞ്ഞെടുതൂ. ഉർവശിയുടെ അഭിനയ ജീവിതത്തിലെ ആറാം സംസ്ഥാന പുരസ്കാരമാണിത്.

മികച്ച സ്വഭാവ നടിയായി ശ്രീഷ്മ ചന്ദ്രൻ, മികച്ച സ്വഭാവ നടൻ- വിജയരാഘവൻ, അവലംബിത തിരക്കഥ- ബ്ലെസ്സി(ആടുജീവിതം), മികച്ച തിരക്കഥ- രോഹിത് എം.ജി കൃഷ്ണൻ(ഇരട്ട), മികച്ച കഥാകൃത്ത് ആദർശ് സുകുമാരൻ (കാതൽ)

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

iisdie min

മികച്ച ചലച്ചിത്ര ലേഖനമായി ഡോ രാജേഷ് എം ആറിൻ്റെ ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകൾ തെരഞ്ഞെടുത്തു. ആടുജീവിതത്തിലെ അഭിനയത്തിന് ഗോകുൽ, കാതൽ ദി കോറിലെ അഭിനയത്തിന് സുധി കോഴിക്കോട്, ജൈവത്തിലെ അഭിനയത്തിന് കൃഷ്ണം എന്നിവർക്കാണ് പ്രത്യേക ജൂറി പരാമർശം. മികച്ച നവാഗത സംവിധായകൻ തടവിൻ്റെ സംവിധായകൻ ഫാസിൽ റസാഖ്. മികച്ച ജനപ്രിയ ചിത്രമായി ആടുജീവിതം തെരഞ്ഞെടുത്തു.

2024 state film awards declared

മികച്ച ശബ്ദമിശ്രണം- റസൂൽ പൂക്കുറ്റി(ആടുജീവിതം), മികച്ച കലാസംവിധായകൻ- മോഹൻദാസ് (2018), മികച്ച പിന്നണിഗായകൻ- വിദ്യാദരൻ മാസ്റ്റർ, മികച്ച പിന്നണി ഗായിക- ആൻ ആമി. സെക്രട്ടറിയേറ്റിൽ വച്ച് നടന്ന പത്രസമ്മേളനത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ചലച്ചിത്ര അക്കാദമി വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

Read also: ദേശീയ – സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്; രണ്ടു മത്സരങ്ങളിലും മമ്മൂട്ടി ഫൈനലിൽ!!