fea4 min

ഉദ്യോഗാർഥികളെ തേടി ഗെയിൽ ഇന്ത്യ ലിമിറ്റഡ്. 400 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു!!

400 vaccancies in gail: ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ 400 ഒഴിവ്.ഇതിൽ 9 ഒഴിവുകൾ ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക റിക്രൂട്ട്മെന്റാണ്.
വിവിധ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലുള്ള ഗെയിലിന്റെ ഓഫീസുകളിലും പ്രോജക്ടുകളിലുമായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമനം. ഒഴിവുകൾ ഇങ്ങനെ

1ജൂനിയർ എൻജിനീയർ: ഒഴിവ്-3 (കെമിക്കൽ- 2, മെക്കാനിക്കൽ- 1)

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

യോഗ്യത:- 60 ശതമാനത്തോടെയുള്ള എൻജിനീയറിങ് ഡിപ്ലോമ, എട്ടുവർഷത്തെ പ്രവൃത്തിപരിചയം . ശമ്പളം: 35000-138000

2 ഫോർമാൻ: ഒഴിവ്-21 (ഇലക്ട്രിക്കൽ-1,ഇൻസ്ട്രുമെന്റേഷൻ- 14, സിവിൽ- 6)

യോഗ്യത: 60 ശതമാനത്തോടെയുള്ള എൻജിനീയറിങ് ഡിപ്ലോമ, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം . ശമ്പളം: 29000-120000

3 ജൂനിയർ സൂപ്രണ്ട് (ഒഫീഷ്യൽ ലാംഗ്വേജ്): ഒഴിവ്- 5

യോഗ്യത: 55 ശതമാനത്തോടെയുള്ള ഹിന്ദി ബിരുദം (ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം) മൂന്നുവർഷത്തെ പ്രവൃത്തിപരിചയം . ശമ്പളം: 29000-120000 .

4 ജൂനിയർ കെമിസ്റ്റ്: ഒഴിവ്- 8

യോഗ്യത: 55ശതമാനത്തോടെയുള്ള എംഎസ്‌സി. കെമിസ്ട്രി, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം . ശമ്പളം: 29000-120000 രൂപ

5 ജൂനിയർ അക്കൗണ്ടന്റ്: ഒഴിവ്-14

യോഗ്യത: സി.എ./ ഐ.സി.ഡബ്ല്യു.എ. (ഇന്റർമീഡിയറ്റ് അല്ലെങ്കിൽ തത്തുല്യം) അല്ലെങ്കിൽ 60 ശതമാനത്തോടെയുള്ള എം.കോമും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും .
ശമ്പളം: 29000-120000

6 ടെക്നിക്കൽ അസിസ്റ്റന്റ് (ലബോറട്ടറി): ഒഴിവ്-3

യോഗ്യത: 55 ശതമാനത്തോടെയുള്ള സയൻസ് ബിരുദം (കെമിസ്ട്രി ഒരു വിഷയമായിരിക്കണം) ഒരുവർഷത്തെ പ്രവൃത്തിപരിചയം ശമ്പളം: 24500- 90000.

inside3 min

7 ഓപ്പറേറ്റർ (കെമിക്കൽ): ഒഴിവ്- 73

യോഗ്യത 55 ശതമാനം മാർക്കോടെ സയൻസ് ബിരുദം (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ചിരിക്കണം). ഒരുവർഷത്തെ പ്രവൃത്തിപരിചയം . ശമ്പളം: 24500- 90000

8 ടെക്നീഷ്യൻ: ഒഴിവ്- 139 (ഇലക്ട്രിക്കൽ- 44, ഇൻസ്ട്രുമെന്റേഷൻ- 45, മെക്കാനിക്കൽ- 39, ടെലികോം &ടെലിമെട്രി- 11)

യോഗ്യത: മെട്രിക്കുലേഷനും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം .
ശമ്പളം: 24500- 90000 രൂപ

9 ഓപ്പറേറ്റർ: ഒഴിവ്- 47 (ഫയർ- 39, ബോയിലർ- 8).

യോഗ്യത: പ്ലസ്ടു / തത്തുല്യവും ബന്ധപ്പെട്ട വിഷയത്തിൽ ആറുമാസത്തെ ട്രെയിനിങ് കോഴ്സ് / മെട്രിക്കുലേഷൻ. ഐ.ടി.ഐ. അല്ലെങ്കിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ സെക്കൻഡ് ക്ലാസ് ബോയിലർ അറ്റൻഡന്റ് കോംപിറ്റൻസി സർട്ടിഫിക്കറ്റ് / 55 ശതമാനത്തോടെയുള്ള സയൻസ്ബിരുദം സെക്കൻഡ് ക്ലാസ് ബോയിലർ അറ്റൻഡന്റ് കോംപിറ്റൻസി സർട്ടിഫിക്കററ്റ് . ഫയർ വിഭാഗത്തിൽ രണ്ടുവർഷം,ബോയിലർ വിഭാഗത്തിൽ ഒരുവർഷത്തെയും പ്രവൃത്തിപരിചയം വേണം.
ശമ്പളം: 24000-90000

400 vaccancies in gail

10 അക്കൗണ്ട്സ് അസിസ്റ്റന്റ്: ഒഴിവ്- 13.

യോഗ്യത: 55 ശതമാനത്തോടെയുള്ള കൊമേഴ്സ് ബിരുദം,കംപ്യൂട്ടർ പരിജ്ഞാനം
ശമ്പളം: 24500- 90000

11 ബിസിനസ് അസിസ്റ്റന്റ്: ഒഴിവ്- 65

യോഗ്യത: 55 ശതമാനം മാർക്കോടെ ബി.ബി.എ./ ബി.ബി.എസ്./ ബി.ബി.എം, കംപ്യൂട്ടർ പരിജ്ഞാനം.
ശമ്പളം: 24500 90000

അപേക്ഷ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ജനറൽ, ഇ.ഡബ്ല്യു.എസ്, ഒ.ബി.സി. വിഭാഗക്കാർക്ക് അപേക്ഷാഫീസ് 50 രൂപയാണ് . സംവരണ വിഭാഗക്കാർക്ക് ഫീസില്ല. സെപ്റ്റംബർ 7 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. വിശദവിവരങ്ങൾക്കായി
വെബ്സൈറ്റ് സന്ദർശിക്കുക https://gailonline.com

Read also: കുട്ടികൾക്കായ് പുതിയ നിക്ഷേപ പദ്ധതിയ്ക്ക് തുടക്കമിട്ട് സർക്കാർ. 5000 നിക്ഷേപിച്ചാൽ തിരിച്ചു ലഭിക്കുന്നത് ലക്ഷങ്ങൾ.!!