fea9 min

എസ്എസ്എൽവി-ഡി3 വിക്ഷേപണം വിജയകരമാക്കി ഐഎസ്ആർഒ!!

ISRO has launched new satellite: ഐ എസ് ആർ ഒ യുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ആയ ഇ ഒ എസ് 8 വിജയകരമായി നിക്ഷേപിച്ചു.രാവിലെ 9 : 17 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും എസ്എസ്എൽവി-ഡി 3 വിക്ഷേപിച്ചത്.ഏറ്റവും ചെറിയ വിക്ഷേപണ വാഹനം ഉപയോഗിച്ചാണ് ഭ്രമണപഥത്തിലെത്തിച്ചത്.ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞചെലവിൽ വിക്ഷേപിക്കുന്നതിന് ഐഎസ്ആർഒ രൂപകല്പന ചെയ്ത സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി) ഡി 3 റോക്കറ്റാണ് ഇഒഎസ് -08 നെ വഹിച്ച് ഉയർന്നത്.

രണ്ടു മീറ്റർ വ്യാസവും 34 മീറ്റർ ഉയരവുമാണ് എസ്എസ്എൽവിക്ക്. കൂടാതെ 120 ടൺ ഭാരവുമുണ്ട്. 56 കോടി രൂപയാണ് നിർമാണച്ചെലവ്.14 മിനിറ്റിനുള്ളിൽ തന്നെ ഉപഗ്രഹത്തെ ലക്ഷ്യ സ്ഥാനത്ത്‌ എത്തിച്ചു.വിക്ഷേപണത്തിന്‍റെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഐഎസ്ആര്‍ഒ ഇതിനോടകം അറിയിച്ചു. ഗാമ റേഡിയേഷനുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുകയാണ് ഇതിന്റെ ദൗത്യം.175.5 കിലോ ആണ് ഇതിന്റെ ഭാരമായി വരുന്നത്. ഒരു വർഷം വരെയാണ് ഇതിന്റെ പ്രവർത്തനം നിലനിൽക്കുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside6 min
ISRO has launched new satellite

എസ്എസ്എല്‍വിയുടെ മൂന്നാമത്തെ പരീക്ഷണ വിക്ഷേപണമാണ് ഇ ഒ എസ് 8.EOIR പേലോഡ് മിഡ്-വേവ്, ലോംഗ്-വേവ് ഇൻഫ്രാറെഡ് ബാൻഡുകളിൽ ചിത്രങ്ങൾ പകർത്തും, ഇത് രാവും പകലും ഫലപ്രദമായി പ്രവർത്തിക്കാൻ സഹായിക്കുന്നു.പരിസ്ഥിതി പഠനം,അഗ്നിപര്‍വതം, സമുദ്രപഠനം, തുടങ്ങിയവയെ കുറിച്ച് പഠിക്കാനുള്ള ഉപകരണങ്ങളും ഇതിനോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ വിക്ഷേപണങ്ങൾ പോലുള്ള ആവശ്യങ്ങൾക്കായും ഇതിനെ ഉപയോഗപ്പെടുത്തും.

Read also: എന്താണ് ഡാം ഡികമ്മീഷനിംഗ്? മുല്ലപെരിയാർ ഡാം പൊളിച്ചു പണിയാൻ അത്ര എളുപ്പമാണോ?