Kerala Blasters Needs

ഞങ്ങൾക്കൊരു മിഡ്‌ ടേബിൾ ടീമിനെയല്ല വേണ്ടത് :ബ്ലാസ്റ്റേഴ്സിനെ പ്രതിഷേധമറിയിച്ച് മഞ്ഞപ്പട!

Kerala Blasters Needs: കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഐഎസ്എല്ലിന് വേണ്ടി തയ്യാറെടുക്കുകയാണ്.നിലവിൽ ഡ്യൂറൻഡ് കപ്പിലാണ് ബ്ലാസ്റ്റേഴ്സ് പങ്കെടുക്കുന്നത്.ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. പക്ഷേ യഥാർത്ഥ പരീക്ഷണങ്ങൾ ഇനിയാണ് ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്.ക്ലബ്ബിന്റെ ശക്തി ദൗർബല്യങ്ങൾ ഇനിയാണ് മനസ്സിലാക്കാൻ സാധിക്കുക.എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡിൽ ആരാധകർ ഒട്ടും സംതൃപ്തരല്ല. ഒരുപാട് താരങ്ങൾ ക്ലബ്ബ് വിട്ടിട്ടും അതിനൊത്ത പകരക്കാരെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല എന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

ദിമിയുടെ സ്ഥാനത്തേക്ക് ഒരു മികച്ച സ്ട്രൈക്കറെ കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല ജീക്സൺ സിംഗ് ക്ലബ്ബ് വിടുകയും ചെയ്തിട്ടുണ്ട്. ഒരു മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർ ഇല്ലാത്തതിൽ ആരാധകർക്ക് അസംതൃപ്തിയുണ്ട്. കൂടാതെ നിലവിലെ ട്രെയിനിങ് ഗ്രൗണ്ട് ബ്ലാസ്റ്റേഴ്സിന് ഒഴിഞ്ഞു നൽകേണ്ടി വന്നിട്ടുണ്ട്. പകരം പുതുതായി നിർമ്മിക്കുന്ന ട്രെയിനിങ് ഗ്രൗണ്ടിന്റെ വർക്കുകൾ പൂർത്തിയായിട്ടുമില്ല. ഇങ്ങനെ ഒരുപാട് സങ്കീർണതകൾ ഇപ്പോൾ ക്ലബ്ബിന്റെ മുന്നിലുണ്ട്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Kerala Blasters Needs

ഇക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട തന്നെ വലിയ പ്രതിഷേധം ഉയർത്തിക്കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ഒരു സ്റ്റേറ്റ്മെന്റ് ഇറക്കുകയാണ് അവർ ചെയ്തിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിന്റെ മെല്ലെ പോക്കിനെതിരെ അവർ വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഒരു മിഡ് ടേബിൾ ടീം എന്നതിന് പകരം വളരെ കോമ്പറ്റിറ്റീവ് ആയ ശക്തമായ ടീമിനെയാണ് തങ്ങൾക്ക് വേണ്ടതെന്ന് മഞ്ഞപ്പട ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അവരുടെ സ്റ്റേറ്റ്മെന്റിലേക്ക് പോകാം.

‘ ട്രാൻസ്ഫർ വിൻഡോ അടക്കാനായി. പുതിയ ഐഎസ്എൽ സീസൺ തുടങ്ങാൻ ഇനി കേവലം ആഴ്ചകൾ മാത്രമാണ് അവശേഷിക്കുന്നത്. നമ്മൾ ഇപ്പോഴും പ്രധാനപ്പെട്ട സൈനിങ്ങുകൾക്ക് വേണ്ടി കാത്തിരിക്കുകയാണ്.ട്രെയിനിങ്ങിന് വേണ്ടിയുള്ള സ്ഥലം ഇതുവരെ തയ്യാറായിട്ടില്ല. കാത്തിരുന്ന് കാണാം എന്നുള്ള ഈ സമീപനം ഒരിക്കലും ശരിയല്ല. ഞങ്ങൾ ആവശ്യപ്പെടുന്നത് വളരെ കോമ്പറ്റീറ്റീവ് ആയ ഒരു ടീമിനെയാണ്.അല്ലാതെ ടേബിളിന്റെ മധ്യത്തിൽ ഫിനിഷ് ചെയ്യുന്ന ഒരു ടീമിനെ അല്ല’ ഇതാണ് മഞ്ഞപ്പടയുടെ സ്റ്റേറ്റ്മെന്റ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡ് കൂടുതൽ ശക്തമാക്കണം എന്ന് തന്നെയാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ മോഹൻ ബഗാൻ ഉൾപ്പെടെയുള്ളവർ നിരവധി സൂപ്പർതാരങ്ങളെ കൊണ്ടുവന്ന് ടീമിന്റെ ശക്തി വർധിപ്പിച്ചിട്ടുണ്ട്.എന്നാൽ ഈ സമ്മറിൽ കേവലം രണ്ട് വിദേശ താരങ്ങളെ മാത്രമാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.ഇക്കാര്യങ്ങളിൽ എല്ലാ ആരാധകരും ഇപ്പോൾ അസംതൃപ്തരാണ്.