Kerala Blasters planning to conduct preseason tour in UAE

ഐഎസ്എൽ സീസൺ തുടങ്ങും മുൻപ് പ്രകടനം മെച്ചപ്പെടുത്തണം, ഒരു പ്രീ സീസൺ ക്യാമ്പ് കൂടി നടത്താൻ കേരള ബ്ലാസ്റ്റേഴ്‌സ്..!

Kerala Blasters planning to conduct preseason tour in UAE: പുതിയ പരിശീലകനു കീഴിൽ പുതിയ ഐഎസ്എൽ സീസണിനായി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സ്വീഡിഷ് പരിശീലകനായ മൈക്കൽ സ്റ്റാറെയുടെ കീഴിൽ ഡ്യൂറൻഡ് കപ്പിൽ മികച്ച പ്രകടനം നടത്താൻ കേരള ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഗ്രൂപ്പ് ജേതാക്കളായി കേരള ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിക്കഴിഞ്ഞു.

എന്നാൽ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സിനു കരുത്തരായ ഒരു എതിരാളിയെ നേരിടേണ്ടി വന്നിട്ടുള്ളത്. ഐഎസ്എൽ ടീമായ പഞ്ചാബ് എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയപ്പോൾ മറ്റു രണ്ടു മത്സരങ്ങളിൽ വളരെ കരുത്ത് കുറഞ്ഞ ടീമുകൾക്കെതിരെ മികച്ച പ്രകടനം നടത്തി വിജയം സ്വന്തമാക്കിയാണ് ഗ്രൂപ്പിൽ ഒന്നാമതെത്തിയത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ഡ്യൂറൻഡ് കപ്പിലെ ടീമിന്റെ പ്രകടനം വെച്ച് വരുന്ന സീസണിലേക്കുള്ള പദ്ധതികൾ വിലയിരുത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ ഒരു പ്രീ സീസൺ ക്യാമ്പ് കഴിഞ്ഞതാണെങ്കിലും ഡ്യൂറൻഡ് കപ്പിൽ ടീമിന് കൂടുതൽ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ യുഎഇയിൽ വെച്ച് മറ്റൊരു പ്രീ സീസൺ ക്യാമ്പ് കൂടി നടത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.

Kerala Blasters planning to conduct preseason tour in UAE

കഴിഞ്ഞ മൂന്നു സീസണുകളിൽ പരിശീലകനായ ഇവാൻ വുകോമനോവിച്ചിൽ നിന്നും വ്യത്യസ്‌തമായ ശൈലിയാണ് മൈക്കൽ സ്റ്റാറെക്കുള്ളത്. അദ്ദേഹത്തിന്റെ ശൈലി വിജയിക്കണമെങ്കിൽ താരങ്ങൾ മികച്ച നിലവാരം കാണിക്കേണ്ടതുണ്ട്. അതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഡ്യൂറൻഡ് കപ്പിലെ പ്രകടനം മോശമായാൽ മറ്റൊരു പ്രീ സീസൺ ക്യാമ്പ് കൂടി ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്.

ബ്ലാസ്റ്റേഴ്‌സ് വീണ്ടുമൊരു പ്രീ സീസൺ ക്യാമ്പ് നടത്താനുള്ള പദ്ധതിയുള്ളത് ആരാധകർക്ക് കൂടുതൽ പ്രതീക്ഷയാണ്. ഈ സീസണിനെ വളരെ ഗൗരവത്തോടെയാണ് ക്ലബ് നേതൃത്വം കാണുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു. വളരെ പരിചയസമ്പത്തുള്ള പരിശീലകനായ മൈക്കൽ സ്റ്റാറെ എത്തിയതിന്റെ കൂടി ഭാഗമായാണ് ഈ മാറ്റങ്ങൾ ടീമിലുണ്ടായതെന്നു വേണം കരുതാൻ.