Kolkata Doctor Rape Murder Case

യുവ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യത്ത് വൻ പ്രതിഷേധം. 24 മണിക്കൂർ രാജ്യവാപക സമരം..!

Kolkata Doctor Rape Murder Case: ഡൽഹിയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ വൻ പ്രതിക്ഷേദമാണ് രാജ്യത്ത് ഉയരുന്നത്. പെൺകുട്ടികൾക്കെതിരെ നടക്കുന്ന ഇത്തരം അരുംകൊലകൾക്കെതിരെ രാജ്യമൊന്നാകെ ഒറ്റക്കെട്ടായി പോരാടുകയാണ്.

വനിത ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് 24 മണിക്കൂർ രാജ്യവ്യാപക പണിമുടക്കിന് ആഹ്യനമിട്ട് ഐ എം എയും രംഗത്തെത്തി. എമർജൻസി സാഹചര്യത്തിൽ അടിയന്തര സര്‍വീസുകളും കാഷ്വാലിറ്റിയും പ്രവര്‍ത്തിക്കും. ശനിയാഴ്ച രാവിലെ ആറുമണി മുതല്‍ ഞായറാഴ്ച രാവിലെ ആറുമണിവരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Kolkata Doctor Rape Murder Case

ഒ.പി., അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ തുടങ്ങിയവ മുടങ്ങുമെന്നാണ് ഐഎംഎ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. ബലാത്സംഗ കൊലയിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടെന്ന നിഗമനത്തിൽ സിബിഐ, ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാരെയും, അഞ്ച് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തതായിട്ടാണ് റിപ്പോർട്ട്. കൊലപാതകത്തിൽ ഡൽഹിയിലെ വിവിധ ആശുപത്രികളിലെ ഡോക്ടർമാരും ജീവനക്കാരും ഒരുമിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രതിഷേധിക്കുമെന്നും അറിയിച്ചു.

നിർഭയ 2 എന്ന് വിശേഷിപ്പിക്കുന്ന അതിദാരുണമായ അരുംകൊലയിലെ ഇരയ്ക് നീതി നൽകണമെന്ന ആവശ്യമുന്നയിച്ച് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, ഋത്വിക് റോഷൻ, സാറ അലി ഖാൻ, കരീന കപൂർ തുടങ്ങിയവരും രംഗത്തെത്തിയിട്ടുണ്ട്.