thumb9 min

കൊറിയക്കാർ പോലും മൂളി നടക്കുന്ന ആ മലയാളം ഗാനം ഏതാണ്എന്ന് അറിയണ്ടേ?

malayalam song used in korean album: സംഗീതം അതിന് ഭാഷയുടെ അതിർ വരമ്പുകൾ ഒന്നുമില്ല . ധാരാളം കെ പോപ്പ് ഗ്രൂപ്പുകൾ ഇപ്പോൾ ലോകത്ത് നിലവിൽ ഉണ്ട് അതിന് മലയാളം ആരാധകർ ഏറെയാണ് . ബി.ടി.എസ് , ന്യൂജൻസ് , എക്സോ എല്ലാം ഇതിന്നുള്ള ഉദാഹരണമാണ്. എന്നാൽ ഇപ്പോൾ നമ്മുടെ മലയാളം പാട്ട് അവർക്കിടയിൽ തരംഗം ആയിരിക്കുന്നത്. കൊറിയയിൽ നമ്മുടെ മലയാളം പാട്ടും പാടിക്കൊണ്ട് ആണ് ഇപ്പോൾ ആരാധകർ നടക്കുന്നത് മലയാളികളുടെ തിത്തിതാര എന്ന പാട്ടും പാടികൊണ്ട് ആണ് അവർ നടക്കുന്നത്.

അതിന് കാരണം ആയിരിക്കുന്നത് കെ പോപ്പ് സിങ്ങർ ഔറ എന്ന ഗായകൻ ആണ്. ഹിന്ദി ബിഗ്ബോസ് എന്ന പരിപാടിയിലൂടെ പ്രേഷകരുടെ പ്രിയപ്പെട്ട ഒരാളാണ് ഔറ.പാർക്ക് മിന്ന് ജുൻ എന്നാണ് അദ്ദേഹത്തിന്റെ ശരിക്കുമുളള നാമം. ആരാധകർ ഏതായാലും ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. സംഗീതത്തിന് ഭാഷയും അതിർവരമ്പുകളും ഇല്ലെന്ന് ഒരിക്കൽ കൂടി തെളിയക്കപ്പെട്ടിരിക്കുന്നു. മലയാളത്തിന്റെ പ്രിയഗാനത്തിന്റെ ഈരടികൾ പാടി കൊറിയക്കാരും. കൊറിയൻ പോപ്പ് സംഗീതം ലോകത്താകമാനം ശ്രദ്ധനേടിയിരുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

malayalam song used in korean album

കേരളത്തിലും നിരവധി കെപോപ്പ് ഫാൻസുകൾ ഉണ്ടായിട്ടുണ്ട്. ബിടിഎസ്സും മറ്റും നമ്മുടെ നാട്ടിലെ കൗമാരക്കാർ ഇരു കൈകളോടും കൂടി ഏറ്റെടുത്തതാണ്. ഇപ്പോഴിതാ ഒരു കൊറിയൻ ഗാനത്തിന്റെ അകമ്പടിയായി ഒരു മലയാള ഗാനവും ലോകശ്രദ്ധയാകർഷിക്കുകയാണ്. തിത്തിത്താരയുടെ ഷൂട്ടിങ്ങിനായി 2024 മെയിലാണ് ഔറ കേരളത്തിൽ എത്തിയത്. ഫോർട്ട് കൊച്ചിയിലാണ് ഗാനത്തിന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിട്ടുള്ളത്. ഒന്നര മാസത്തോളം സമയമെടുത്താണ് താൻ മലയാളം പഠിച്ചതെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.

Read also: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, അവാർഡുകൾ വാരിക്കൂട്ടി ആടുജീവിതം, മികച്ച നടൻ പൃഥ്വിരാജ്. നടി ഉർവശിയും ബീന ആർ ചന്ദ്രനും!!