fe min

ദേശീയ – സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്; രണ്ടു മത്സരങ്ങളിലും മമ്മൂട്ടി ഫൈനലിൽ!!

mammootty in national and state film awards: അമ്പത്തിന്നാലാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് വെള്ളിയാഴ്ച പ്രഖ്യാപിക്കും. എഴുപതാമത് ദേശിയ ചലച്ചിത്ര അവാർഡും ഇന്ന് പ്രഖ്യാപിക്കും. ഈ രണ്ടു മത്സരങ്ങളിലും മമ്മൂട്ടി ചിത്രങ്ങൾ ഉണ്ടെന്നത് മലയാളി പ്രേക്ഷക ശ്രദ്ധ നേടിയ കാര്യമാണ്. രണ്ടിടത്തും അവാർഡ് നേടിയാൽ ഒരേദിവസം മികച്ച നടനുള്ള ദേശിയ സംസ്ഥാന അവാർഡ് നേടുന്ന നടൻ എന്ന അപൂർവമായ നേട്ടം താരത്തെ തേടി എത്തും. ഋഷഭ് ഷെട്ടിയാണ് ദേശിയ തലത്തിൽ മമ്മൂട്ടിക്ക് എതിരെ മത്സരിക്കുന്നത്. കന്തര എന്ന ചിത്രത്തിലെ പ്രകടനമാണ് അദ്ദേഹത്തെ മത്സരത്തിന് എത്തിച്ചത്.

inside 7 min 1

സംസഥാനതലത്തിൽ മികച്ച നടനുള്ള വിഭാഗത്തിൽ മമ്മൂട്ടിയും പൃഥ്വിരാജും മത്സരിക്കുമ്പോൾ ഉർവശിയും പാർവതി തിരുവോത്തും അനശ്വര രാജനുമാണ് മികച്ച നടിക്കുള്ള വിഭാഗത്തിൽ മത്സരിക്കുന്നത്. വെള്ളിയാഴ്ച അവാർഡ് പ്രഖ്യാപനമുണ്ടാകുമെന്നാണ് ചലച്ചിത്ര അക്കാദമി അറിയിച്ചിട്ടുള്ളത്. മത്സര വിഭാഗത്തിൽ 160 സിനിമകളിൽ നിന്ന് 30 ഓളം സിനിമകളാണ് ഫൈനലിൽ എത്തിയിരിക്കുന്നത്. സിനിമാട്ടോഗ്രാഫർ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ കണ്ണൂർ സ്‌ക്വാഡും ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദി കോറുമാണ് മമ്മൂട്ടി ചിത്രങ്ങൾ. യഥാർത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ കണ്ണൂർ സ്‌ക്വാഡിലെ എ എസ് ഐ ജോർജ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മികച്ച പ്രകടനം തന്നെയാണ് പോലീസ് വേഷത്തിൽ മമ്മൂട്ടി കാഴ്ചവച്ചിട്ടുള്ളത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

mammootty in national and state film awards

മാത്യു ദേവസ്യ എന്ന കഥാപാത്രത്തെ ഗംഭീര പ്രകടനത്തോടെ മമ്മൂട്ടി സ്ക്രീനിൽ അവതരിപ്പിച്ച ചിത്രമാണ് കാതൽ ദി കോർ. ബെന്യാമിന്റെ പ്രശസ്തമായ നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതമാണ് പ്രഥ്വിരാജ് ചിത്രം. നജീബ് എന്ന പ്രധാന കഥാപാത്രത്തെ വിസ്മയിപ്പിക്കുന്ന പ്രകടനത്തോടെ അവതരിപ്പിക്കാൻ പ്രഥ്വിരാജിന് സാധിച്ചു. കഥാപാത്രത്തിന്റെ ശാരീരികവും മാനസികവുമായ മാറ്റങ്ങൾ വിസ്മയിപ്പിക്കുന്ന പ്രകടനത്തോടെയാണ് പ്രഥ്വിരാജ് സ്‌ക്രീനിൽ കൊണ്ടു വന്നത്.

ഉർവശി, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഉള്ളൊഴുക്ക്. ഉള്ളിൽ തട്ടി കഥപറയുന്ന ചിത്രത്തിൽ ലീലാമ്മയെന്ന കഥാപാത്രത്തെയാണ് ഉർവശി അവതരിപ്പിക്കുന്നത്. ഗംഭീരമായ പ്രകടനമാണ് ലീലാമ്മയിലൂടെ ഉർവശി സ്‌ക്രീനിൽ കാഴ്ചവെച്ചിരിക്കുന്നത്. പാർവതി തിരുവോത്ത് അവതരിപ്പിച്ച അഞ്ജുവെന്ന കഥാപാത്രവും മികവുറ്റതാണ്. അനശ്വര രാജനാണ് ഇവർക്കൊപ്പമുള്ള മറ്റൊരു മത്സരാർഥി. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേരിലെ പ്രകടനമാണ് അനശ്വരയെ അവസാന റൗണ്ടിൽ എത്തിച്ചിരിക്കുന്നത്.

Read also: ഈ ചിത്രത്തിന് പിന്നിൽ വലിയൊരു രഹസ്യമുണ്ട്… പുത്തൻ ലുക്കിൽ തിളങ്ങി അമൃത സുരേഷ്.!!