fea10 min

എംടിയുടെ മനോരഥങ്ങൾ പ്രദർശനം തുടങ്ങി- റിവ്യൂ വായിക്കാം

manorathangal anthology review: കാത്തിരുപ്പുകൾക്ക് ഒടുവിൽ എം ടി യുടെ കഥകളുടെ സമാഹാരം നമ്മുക്ക് മുന്നിൽ എത്തുന്നു.9 കഥകൾ അവതരിപ്പിച്ചുകൊണ്ട് പ്രദർശിപ്പിക്കുന്ന മലയത്തിലെ മനോരഥങ്ങൾ’ എന്ന വെബ് സീരിസ് സ്ട്രീമിങ് തുടങ്ങി.മലയാള സിനിമ ലോകത്തെ 9 സൂപ്പർ താരങ്ങളെ അണി നിരത്തികൊണ്ടാണ് മനോരഥങ്ങൾ വെബ് സീരിസ് പുറത്തെത്തിക്കുന്നത്.2 ചിത്രങ്ങൾ ആണ് പ്രിയദർശൻ ഇതിനായി സംവിധാനം ചെയ്യുന്നത്. ഒന്നാമതായി ഓളവും തീരവും.1970 ൽ ഈ ചിത്രം പുറത്തിറങ്ങിയിരുന്നു. അക്കാലത്ത് ഇത് വൻ വിജയമായി തീർന്നിരുന്നു. മധു ഉഷനന്ദിനി എന്നിവരായിരുന്നു അന്ന് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടിരുന്നത്. എന്നാൽ പുതിയ പതിപ്പിൽ മോഹൻലാലും ദുർഗ കൃഷ്ണയുമാണ് പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത് . പുതിയ ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിൽ തന്നെയാണ് പ്രദർശിപ്പിക്കുന്നത്.

പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം ശിലാലിഖിതം ആണ്. ബിജുമേനോൻ ആണ് ഇതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ശാന്തികൃഷ്ണ, ജോയ് മാത്യു എന്നിവരെയും ചിത്രത്തിൽ കാണാനാകും.കടുഗന്നാവാ ഒരു യാത്രക്കുറിപ്പ്’ എന്നതിൽ മമ്മൂട്ടിയാണ് വേഷമിടുന്നത്.രഞ്ജിത്താണ് ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ്ങും നടന്നിരിക്കുന്നത് ശ്രീലങ്കയിലാണ്.പാർവതി തിരുവോത്തും ഹരീഷ് ഉത്തമനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന കാഴ്ച എന്നതിൽ ശ്യാമപ്രസാദാണ് സംവിധാനം ചെയ്തിരിക്കുന്നത്. സുധ എന്ന സ്ത്രീയുടെ കഥയിലൂടെയാണ് ഈ ചിത്രം പോകുന്നത്. അശ്വതി നായർ സംവിധാനം ചെയ്യുന്ന ‘വിൽപ്പന’ എന്ന ചിത്രത്തിൽ മധുവും ആസിഫ് അലിയും പ്രധാന വേഷങ്ങളിലെത്തുന്നു. അശ്വതി നായർ എംടിയുടെ മകളാണ്. മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഷെർലക് എന്ന ചിത്രത്തിൽ ഫഹദ് ഫാസിനാണ് പ്രധാന കഥാപാത്രത്തിൽ എത്തുന്നത്.എംടിയുടെ കഥകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട എന്ന കഥയായിരുന്നു ഷെർലോക്ക്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside7 min

സ്വർഗ്ഗം തുറക്കുന്ന സമയം എന്ന ചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത് ജയരാജ് ആണ്.കൈല്ലാഷ്, ഇന്ദ്രൻസ്, നെടുമുടി വേണു, രഞ്ജി പണിക്കർ, സുരഭി ലക്ഷ്മി തുടങ്ങിയ നിരവധി താര നിരകൾ അണി നിരത്തുന്നു.രമേഷ് നാരായണൻ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്..1984 സ്വർഗ്ഗം തുറക്കുന്ന സമയം എന്ന ചിത്രം ആൾക്കൂട്ടത്തിൽ തനിയെ എന്ന പേരിൽ സിനിമയായി തന്നെ പുറത്ത് ഇറങ്ങിയിരുന്നു.ഐവി ശശിയായിരുന്നു അന്ന് അത് സംവിധാനം ചെയ്തിരുന്നത്. മോഹൻലാലും സീമയുമായിരുന്നു പ്രധാന കഥാപാത്രങ്ങളായി അന്ന് ചിത്രത്തിൽ വേഷമിട്ടിരുന്നത്.സന്തോഷ് ശിവൻ സംവിധാനം ചെയ്ത ‘അഭയം തേടി വീണ്ടും ‘ എന്ന ചിത്രത്തിൽ സിദ്ദിഖ്, ഇഷിത് യാമിനി, നസീർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കടൽക്കാറ്റു’ എന്ന ചിത്രത്തിൽ ഇന്ദ്രജിത്തും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തുന്നത്.

manorathangal anthology review

രതീഷ് അമ്പാട്ട് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എംടിയുടെ ബന്ദനം എന്ന കഥയാണ് കടൽക്കാറ്റ് എന്ന സിനിമയാക്കുന്നത്. മലയാള സിനിമയിലെ ഒരു പിടി മികച്ച അഭിനേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്ന മനോരഥങ്ങൾ എന്ന സീരീസ് മികച്ച വിജയം തന്നെ കാഴ്ചവയ്ക്കും എന്നതിൽ സംശയമൊന്നുമില്ല. മലയാളത്തിന്റെ സ്വന്തം കഥാകൃത്ത് എം ടിക്ക് സിനിമ ലോകത്തുനിന്ന് ലഭിക്കുന്ന ഏറ്റവും വലിയ ആദരവും ബഹുമാനവും ആണ് ഒരുപറ്റം കഥകളായി സ്ക്രീനിൽ തെളിയാൻ പോകുന്നത്.ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ ‘മനോരഥങ്ങൾ’ ഉടനെ തന്നെ എത്തിക്കുന്നതും ആണ്. ലോകമെമ്പാടുമുള്ള സ്ക്രീനുകളിലേക്ക് എംടിയുടെ കഥ ചിത്രങ്ങളിലൂടെ കൊണ്ടുവരുന്നത് സീ 5 ഒറിജിനൽ ആണ്. മനോരഥങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ ഒരു സുപ്രധാന നിമിഷത്തിന് നമ്മൾ സാക്ഷ്യം വഹിക്കുകയാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച പ്രതിഭകളുടെ അഭൂതപൂർവമായ ഒരു നിരയെ ഒരേ മേൽക്കൂരയ്ക്ക് കീഴിൽ കൊണ്ടുവരുന്നത്, എം. ടി. വാസുദേവൻ നായർക്ക് മലയാളം സിനിമാ വ്യവസായത്തിൽ ലഭിക്കുന്ന ബഹുമാനത്തിന്റെയും ആദരവിന്റെയും ആഘോഷമാണ്.

Read also: ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച നടൻ റിഷഭ് ഷെട്ടി, നടിമാരായി നിത്യമേനോനും മാനസിയും മികച്ച ചിത്രം ആട്ടം!!