New Gulf Updates

ഗാർഹിക തൊഴിലാളി നിയമത്തിൽ ഭേദഗതി വരുത്തി യു.എ.ഇ സർക്കാർ

New Gulf Updates: നിയമത്തിൽ ഭേദഗതി വരുത്തി യു.എ.ഇ സർക്കാർ. ഗാർഹിക മേഖലയിലെ തൊഴിൽ തർക്കങ്ങളുമായി ബന്ധപ്പെട്ട നിയമത്തിലാണ് ഭേദഗതി വരുത്തിയത്. രാജ്യത്തെ എല്ലാ ഗാർഹിക തൊഴിൽ തർക്കങ്ങളിലും അന്തിമ തീർപ്പ് കൽപിക്കുന്നത് അപ്പീൽ കോടതിക്ക് പകരം ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയായിരിക്കും . ഗാർഹിക തൊഴിൽ തർക്കങ്ങളിലും കേസ് ഫയൽ ചെയ്യേണ്ടത് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലാണ് .ഗാർഹിക തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിന്നുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്ക്കുക എന്ന് ലക്ഷ്യമിട്ടാണ് തൊഴിൽ നിയമ ഭേദഗതി.

തൊഴിലാളി മുതലാളിമാർക്ക് ഇടയിൽ ഉയരുന്ന തർക്കങ്ങൾ ഒത്തുതീർപ്പിലെത്താൻ കഴിഞ്ഞിലെങ്കിൽ അത്തരം കേസുകൾ ആദ്യം മാനവ വിഭവശേഷി എമിററ്റൈസേഷൻ മന്ത്രാലയത്തിന് കൈമാറണം. ഇത്തരം കേസുകൾ ഒത്തുതീർപ്പാക്കാനുള്ള അധികാരം ഈ മന്ത്രാലയത്തിൽ നിഷിപ്തമായിരിക്കും . ഒരു നിശ്ചിത സമയത്തിനുള്ളിൽ തൊഴിൽ തർക്കങ്ങൾ മന്ത്രാലയത്തിന് നിയമപ്രകാരം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മാത്രമായിരിക്കും ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലേക്ക് കേസ് റഫർ ചെയ്യുക.
ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലേക്ക് തൊഴിൽ തർക്കകേസ് റഫർ ചെയ്യുന്നതിനൊപ്പം തന്നെ കേസ് സംബന്ധിച്ച് ഇരു പാർട്ടികൾക്കുമുള്ള വാദങ്ങൾ ഉൾപ്പെടുത്തിയുള്ള മെമ്മോറാണ്ടവും മന്ത്രാലയത്തിൻ്റെ നിർദേശങ്ങളും സമർപ്പിക്കണം.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

പുതിയ നിയമഭേദഗതി നിലവിൽ വന്നാൽ എല്ലാ ഗാർഹിക തൊഴിൽ തർക്കങ്ങളും ഫസ്റ്റ് ഇൻസ്റ്റ‌ൻസ് കോടതിയിലേക്ക് അപ്പീൽ കോടതി റഫർ ചെയ്യും. ഇതിനായി പ്രത്യേക ഫീസ് ഈടാക്കാൻ പാടില്ല മാത്രമല്ല വിധി പറഞ്ഞതോ വിധി പറയാനായി മാറ്റി വെച്ചതോ ആയ കേസുകൾക്ക് പുതിയ നിയ മഭേദഗതി ബാധകമല്ല എന്നും അറിയിച്ചിട്ടുണ്ട് . 50,000 ദിർഹംവരെ ആവശ്യപ്പെടുന്ന തൊഴിൽ തർക്കങ്ങൾ,ക്ലെയിം തുക പരിഗണിക്കാതെ മന്ത്രാലയം മുമ്പ് പുറപ്പെടുവിച്ച ഒത്തുതീർപ്പ് തീരുമാനം, കക്ഷികളിൽ ഒരാൾ പാലിക്കാത്ത കേസുകൾ എനിങ്ങനെയുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കാൻ മാനവവിഭവ ശേഷി എമിററ്റൈസേഷൻ മന്ത്രാലയത്തിന് അധികാരമുണ്ട്.

മന്ത്രാലയം കൈക്കൊള്ളുന്ന തീരുമാനത്തിൽ എന്തെങ്കിലും എതിർപ്പ് അറിയിപ്പ് ഉണ്ടെങ്കിൽ 15 പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിൽ ഇതിനെതിരെ കേസ് ഫയൽ ചെയ്യാൻ കഴിയും . ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വിധിയായിരിക്കും അന്തിമം .