fe1 min1

കുട്ടികൾക്കായ് പുതിയ നിക്ഷേപ പദ്ധതിയ്ക്ക് തുടക്കമിട്ട് സർക്കാർ. 5000 നിക്ഷേപിച്ചാൽ തിരിച്ചു ലഭിക്കുന്നത് ലക്ഷങ്ങൾ.!!

new investment schemes for kids: കുട്ടികളുടെ സാമ്പത്തിക ഭാവി ലക്ഷ്യമിട്ട് പുതിയ പദ്ധ്യതിയുമായി സർക്കാർ.നാഷണൽ പെൻഷൻ സ്കീം വാത്സല്യ. നിലവിലുള്ള എൻ പി എസ്സിന്റെ മറ്റൊരു രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ചെറുപ്പക്കാരെ മാത്രം ലക്ഷ്യം വച്ചുകൊണ്ടാരംഭിച്ച ഈ പദ്ധ്യതി പ്രകാരം മാതാപിതാക്കൾക്ക് തങ്ങളുടെ പ്രായപൂർത്തിയാകാത്ത മക്കളുടെ പേരിലും നിക്ഷേപം നടത്താം.

inside1 min1

നിലവിലെ എൻ പി എസ് തുറക്കാൻ 18 നും 70 നും ഇടയിലുള്ളവർക്കേ സാധിക്കുകയുള്ളു. എന്നാൽ പുതിയ പദ്ധതി പ്രകാരം 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ പേരിലും അക്കൗണ്ടുകൾ തുറക്കാം. കുട്ടികളുടെ പേരിൽ അക്കൗണ്ട് തുറന്ന് അവർക്ക് 18 വയസ് തികയുന്നത് വരെ, എല്ലാ മാസവും അല്ലെങ്കിൽ പ്രതിവർഷം എന്ന കണക്കിൽ ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ മാതാപിതാക്കൾക്ക് സാധിക്കും.എന്നാൽ ഒരു കുട്ടിയ്ക്ക് ഒരു അകൗണ്ട് എന്ന രീതിയിലാണ് കണക്ക്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

new investment schemes for kids

എൻ പി എസ് പ്രകാരം ഒരു മാസം കുറഞ്ഞത് 500 രൂപ മുതൽ ഒരു വർഷത്തേക്ക് 1.50 രൂപവരെ നിക്ഷേഭിക്കാം.ഒപ്പം കുട്ടി പ്രായപൂർത്തിയാകുമ്പോൾ നിക്ഷേപതുക പിൻവലിക്കാനും സാധിക്കും.വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒരു രക്ഷിതാവ് എല്ലാമാസവും 5,000 രൂപ ഈ പദ്ധതിയിൽ നിക്ഷേപിച്ചാൽ, അത് പ്രതിവർഷം 60,000 രൂപയാകും. കുട്ടിക്ക് 18 വയസാകുമ്പോൾ മൊത്തം നിക്ഷേപം 10.80 ലക്ഷം രൂപയാകും. 10 ശതമാനം വാർഷിക പലിശ എന്ന കണക്കാക്കുമ്പോൾ പലിശ ഇനത്തിൽ 19.47 ലക്ഷം രൂപ ലഭിക്കും. അങ്ങനെ മൊത്തം 30.27 ലക്ഷം രൂപ സമാഹരിക്കാനാകും.അല്ലെങ്കിൽ 60 വയസ്സിനു ശേഷം പെൻഷൻ രീതിയിൽ നിക്ഷേപ തുക ലഭ്യമാക്കാം.

Read also: ഗാർഹിക തൊഴിലാളി നിയമത്തിൽ ഭേദഗതി വരുത്തി യു.എ.ഇ സർക്കാർ