fea 4 min

ഉമ്മ എന്നെ കൊല്ലും, പുതിയ ചിത്രം പങ്കുവച്ച് നസ്രിയ !!

actress nazriya shares her new pictures: നടി നസ്രിയ നസീം തന്റെ പുതിയ ഹെയർസ്റ്റൈൽ പങ്കുവച്ചിരിക്കുകയാണ് . മുടി മുറിച്ച ചിത്രങ്ങൾക്കൊപ്പം നടി പങ്കുവച്ച അടിക്കുറിപ്പുമാണ് ഇപ്പോൾ വൈറൽ . ഉമ്മ എന്നെ ചിലപ്പോൾ കൊല്ലും അല്ലെങ്കിൽ നിന്നെ ആയിരിക്കും എന്ന കുറിപ്പോടെയാണ് ഫോട്ടോ പങ്കുവച്ചത്. ഒപ്പം മുടി മുറിച്ച ആളെയും നസ്രിയ മെൻഷൻ ചെയ്‌തിട്ടുണ്ട്. നസ്രിയയുടെ മുടി മുറിച്ചത് ചെന്നൈയിലെ പ്രശസ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ധനശേഖരൻ ആണ് .

മുറിച്ച മുടിയും പുതിയ ലുക്കിലുള്ള ഫോട്ടോസും ഒരുമിച്ചാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. നസ്രിയയ്ക്ക് ഷോർട്ട് ആയിട്ടുള്ള മുടി തന്നെയാണ് നല്ലതെന്ന് പറഞ്ഞുകൊണ്ട് ആരാധകർ കമന്റുകളിൽ എത്തിയിട്ടുണ്ട് . ട്രാൻസ് എന്ന സിനിമയിലെ ലൂക്കുമായി സാമ്യം തോന്നുന്നുവെന്നും പുതിയ സിനിമയ്ക്കു വേണ്ടിയാണോ ഈ ലുക്കെന്നുമൊക്കെ ആരാധകർ പറയുന്നുണ്ട് .

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

actress nazriya shares her new pictures

തെലുങ്കിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്. ശേഷം നാല് വർഷത്തെ ഇടവേളയ്ക്ക് ഇപ്പുറം വീണ്ടും മലയാളത്തിൽ അഭിനയിക്കുകയാണ് നടി. ബേസിൽ ജോസഫിനൊപ്പം അഭിനയിച്ച സൂക്ഷ്മദർശിനി എന്ന സിനിമയാണ് നസിയയുടെ വരാനിരിക്കുന്ന പുതിയ ചിത്രം.

Read also: എംടിയുടെ മനോരഥങ്ങൾ പ്രദർശനം തുടങ്ങി- റിവ്യൂ വായിക്കാം