fea 8 min

പെട്ടന്ന് ഉണ്ടാക്കി എടുക്കാൻ പറ്റിയ ഒരു ചിക്കൻ കട്ലറ്റ് റെസിപ്പി കണ്ടാലോ, ഈസി ആണ് ടേസ്റ്റിയുമാണ്!!

bakery style chicken cutlet recipe: വീട്ടിൽ അതിഥികൾ വരുമ്പോൾ അല്ലെങ്കി നമ്മുക്ക് വൈകുന്നേരം ചായയുടെ കൂടെ കഴിക്കാൻ ഒകെ പെട്ടന് ഉണ്ടാകാൻ സാധിക്കുന്ന ഒരു അടിപൊളി കട്ലറ്റ് റെസിപിയാണിത്.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • ഉരുളകിഴങ്ങ് – 3 എണ്ണം
  • ചിക്കൻ – 750 ഗ്രാം
  • ഗരം മസാല – 1/2 ടീ സ്പൂൺ
  • കുരുമുളക് പൊടിച്ചത് – 1/2 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • സൺഫ്ലവർ ഓയിൽ – 4 ടീ സ്പൂൺ
  • കറിവേപ്പില – 1 തണ്ട്
  • സവാള – 1. 1/2 എണ്ണം
  • വെളുത്തുള്ളി – 2 ടീ സ്പൂൺ
  • ഇഞ്ചി – 2 ടീ സ്പൂൺ
  • പച്ച മുളക് – 4 എണ്ണം

ആദ്യം തന്നെ തൊലിയോട് കൂടി ഉരുളകിഴങ്ങ് കുക്കറിൽ ഇട്ട് കൂടെ തന്നെ ഉപ്പും ഇട്ട് 4 വിസിൽ വരെ വേവിക്കുക. വെന്ത ഉരുളകിഴങ്ങ് തൊലി കളഞ്ഞു ഉടച്ചു വെക്കുക. ഒരു പാനിൽ ചിക്കനും ഗരം മസാലയും ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച് വേവിച്ചു എടുക്കുക. ശേഷം ചിക്കൻ എല്ല് ഉണ്ടെങ്കിൽ അത് കളഞ്ഞു മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് കറക്കി എടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ ഓയിൽ ഒഴിച് മുറിച്ച വേപ്പില ഇട്ട് കൊടുക്കുക.

bakery style chicken cutlet recipe

പിന്നീട് ചെറുതായി അരിഞ്ഞ സവാളയും വെളുത്തുള്ളിയും ഇഞ്ചിയും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി വഴറ്റുക. ഇതിലേക്കു വട്ടത്തിൽ അരിഞ്ഞ പച്ച മുളക് കൂടി ഇട്ട് വഴറ്റിയ ശേഷം കുറച്ച് കുരുമുളക് പൊടിച്ചതും ഗരം മസാലയും കൂടി ഇട്ട് കൊടുത്ത് ഇളക്കുക. ഇനി ഉടച്ചു വെച്ച ഉരുളകിഴങ്ങും കൂടെ തന്നെ പൊടിച്ച ചിക്കനും ഇട്ട് നന്നായി മിക്സ്‌ ചെയ്യുക. ഇനി ഈ കൂട്ട് ചൂടാറിയ ശേഷം കുറച്ച് എടുത്തു വട്ടത്തിൽ കൈ കൊണ്ട് പരത്തി ഷേപ്പ് ആക്കി എടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് കറ്റ്ലെറ്റ് പൊരിക്കാൻ ആവശ്യമായ ഓയിൽ ഒഴിച് ചൂടാകുമ്പോൾ കറ്റ്ലെറ്റ് ഇട്ട് പൊരിച്ചു കോരുക.

Read also: റവയും മുട്ടയും കൊണ്ട് വളരെ എളുപ്പത്തിൽ ഒരു പലഹാരം ഉണ്ടാക്കിയാലോ, കിടിലൻ ടേസ്റ്റ് ആണ്!!