fea13 min

അരി കുതിർക്കാൻ മറന്നാലും നമുക്ക് രാവിലെ അപ്പം ഉണ്ടാക്കിയെടുക്കാം, അടിപൊളി ടേസ്റ്റ് ആണ് !!

easy appam recipe: അരിപ്പൊടിയും അവലും കൊണ്ട് നല്ല സോഫ്റ്റ് ആയ പഞ്ഞി പോലത്തെ അവൽ അപ്പം ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് കണ്ടാലോ. വളരെ കുറഞ്ഞ സമയം കൊണ്ട് അതുപോലെതന്നെ കുറഞ്ഞ ചേരുവകൾ കൊണ്ടും നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഒരു ബ്രേക്ഫാസ്റ്റ് ആണിത്. ഉണ്ടാക്കി കുറെ നേരം കഴിഞ്ഞാലും ഇതിന്റെ സോഫ്റ്റ്നസ് പോവുകയില്ല.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • അവൽ – 1/2 കപ്പ്
  • അരി പൊടി – 2 കപ്പ്
  • പഞ്ചസാര – 3 ടേബിൾ സ്പൂൺ
  • ഉപ്പ് – 1 ടീ സ്പൂൺ
  • യീസ്റ്റ് – 1/4 ടീ സ്പൂൺ

അവൽ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം ഒഴിച്ച് 1/2 മണിക്കൂർ കുതിർക്കാൻ വയ്ക്കുക. കുതിർന്ന അവൽ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. കൂടെ തന്നെ അരി പൊടിയും പഞ്ചസാരയും ഉപ്പും ഈസ്റ്റും ആവശ്യത്തിന് വെള്ളവും ഒഴിച്ച് കൊടുത്ത് നന്നായി അരച് എടുക്കുക. ഇനി ഇത് ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കുക എന്നിട്ട് അടച്ചു വെക്കുക. കുറഞ്ഞതൊരു മൂന്നു മണിക്കൂറെങ്കിലും അടച്ചു വയ്ക്കേണ്ടിവരും. മൂന്നു മണിക്കൂറിന് ശേഷം നമുക്കിത് ചുട്ട് എടുക്കാം.
അടുപ്പിൽ ഒരു ദോശ ചട്ടിയോ അപ്പ ചട്ടിയോ വെച്ച് ചൂടാക്കുക.

easy appam recipe

ഇനി ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന മാവിൽ നിന്ന് ഒരു തവി മാവ് എടുത്ത് ഒഴിച്ചു കൊടുക്കുക. അപ്പം വെന്തു വരുമ്പോൾ ഒരു മൂടി കൊണ്ട് അടച്ചു വെക്കാം. ഇപ്പോൾ മീഡിയം ഫ്ലെയിമിൽ നിന്ന് ലോ ഫ്ലെയിമിലേക്ക് മാറ്റി കൊടുക്കാം അല്ലെങ്കിൽ അടിഭാഗം കരിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. ഇനി മൂടി തുറന്ന് അപ്പത്തിന്റെ മുകൾ ഭാഗം തൊട്ടു നോക്കുക അപ്പോൾ കയ്യിൽ അപ്പം ഒട്ടുന്നില്ലെങ്കിൽ നമുക്ക് ഈ അപ്പം ചട്ടിയിൽ നിന്ന് മാറ്റി എടുക്കാവുന്നതാണ്. ഇതു പോലെ തന്നെ ബാക്കിയുള്ള അപ്പവും ചുട്ട് എടുക്കുക.

Read also: നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ നീർ ദോശ ഉണ്ടാക്കാൻ ആവശ്യമായത് എന്തൊക്കെ ആണെന്ന് നോക്കാം..!