fea11 min

രക്ത കുറവിന്റെ ലക്ഷണങ്ങളും പരിഹാര മാർഗങ്ങളും !!

how to cure aneemia: ഇന്നത്തെ ആളുകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു പ്രേശ്നമാണ് രക്ത കുറവ്. പ്രായഭേദമന്യേ കുട്ടികളിലും മുതിർന്നവരിലും ഇത് സർവ്വസാധാരണമായി കണ്ടുവരാറുണ്ട്. സ്ത്രീകളിൽ സാധാരണയായി 12 മുതൽ 15 വരെയാണ് ഹിമോ ഗ്ലോബിന്റെ അളവ്. എന്നാൽ പുരുഷന്മാരിൽ ആകട്ടെ ഇത് 14 മുതൽ 17 വരെയാണ് വേണ്ടത്.ക്ഷീണവും ഇടയ്ക്കിടയ്ക്ക് വരുന്ന രോഗങ്ങളും ഇത് മൂലം കണ്ടു വരാറുണ്ട്.വ്യായാമം ചെയ്യുമ്പോൾ തലയ്ക്ക് വേദന വരുന്നതും ഇതിന്റെ ലക്ഷണമായി കണ്ടു വരാറുണ്ട്. കൂടാതെ കിതപ്പ് അനുഭവപ്പെടുകയും പെട്ടെന്ന് നെഞ്ചിടിപ്പ് അനുഭവപ്പെടുകയും രക്തക്കുറവുള്ളവരിൽ കണ്ടു വരാറുണ്ട്. ഇതുകൂടാതെ ചർമ്മത്തിലും ചില പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.

ചർമ്മത്തിന്റെ നിറം മങ്ങുന്നതും ചർമ്മത്തിൽ ചുളിവുകൾ വരുന്നതും രക്തകുറവിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്.രക്തക്കുറവുള്ളവരിൽ മുടി കൊഴിയുന്നത് പോലുള്ള പ്രശ്നങ്ങളും കണ്ടു വരാറുണ്ട്. സാധാരണ നിലയിൽ നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന തണുപ്പിനേക്കാളും ചൂടിനേക്കാളും കൂടുതലായി അനുഭവപ്പെടുന്നു എന്ന് പലരും പറയാറുണ്ട്. അത്തരത്തിൽ കൈകളിലും കാലുകളിലും ഉണ്ടാകുന്ന അമിതമായ തണുപ്പും ചൂടും രക്ത കുറവിന്റെ ലക്ഷണങ്ങളിലെ മറ്റൊന്നാണ്.ചില ആളുകളിൽ കണ്ണിലൊരു ഇരുട്ട് കേറുന്നതായി അനുഭവപ്പെടാറുണ്ട്. ഇരുന്നിട്ട് പെട്ടെന്ന് ഏഴുന്നേൽക്കുമ്പോഴോ, കിടന്നിട്ട് പെട്ടെന്ന് എഴുന്നേൽക്കുമ്പോഴോ ഇരുട്ട് അനുഭവപ്പെടുന്നതും രക്ത കുറവിന്റെ കാരണങ്ങളിൽ ഒന്നാണ്.
രക്തക്കുറവിനുള്ള പരിഹാരമാർഗ്ഗം എന്നതിൽ പ്രധാനമായും പോഷകാഹാരം കഴിക്കുക എന്നത് തന്നെയാണ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside8 min

ഇരുമ്പ്, ആന്റി– ഓക്സിഡന്റുകൾ, ജീവകങ്ങൾ, തുടങ്ങിയ പോഷകങ്ങൾ നിറഞ്ഞ ആഹാരം കഴിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈന്തപ്പഴം പോലുള്ള പഴങ്ങളും പാവയ്ക്കപോലുള്ള പച്ചക്കറികളും ചീര, ബ്രൊക്കോളി പോലുള്ള ഇലക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.ഇലക്കറികൾ പാകം ചെയ്ത് കഴിക്കുമ്പോൾ അതിൽ ചെറുതായി നാരങ്ങാനീര് പിഴിഞ്ഞ് കഴിക്കുന്നത് വളരെ നല്ലതാണ്.നോൺവെജ് ഭക്ഷണം കഴിച്ചതിനുശേഷം വൈറ്റമിൻ സി അടങ്ങിയ പഴങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. പേരക്ക ഓറഞ്ച് നാരങ്ങ തുടങ്ങിയ പഴങ്ങൾ കഴിക്കാവുന്നതാണ്. അയൺ അടങ്ങിയ നോൺവെജ് ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അതിനുശേഷം വൈറ്റമിൻ സി അടങ്ങിയ പഴങ്ങൾ കഴിക്കുമ്പോൾ നോൺവെജിൽ അടങ്ങിയിരിക്കുന്ന അയണിനെ ശരീരം വലിച്ചെടുക്കുന്നു. തൈരും അതിനോട് കൂടി മഞ്ഞൾപൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് കഴിക്കുന്നതും
രക്തക്കുറവുള്ളവർക്ക് ഒരു പരിഹാരമാർഗ്ഗമാണ്.

how to cure aneemia

ദിവസവും രാവിലെയും രാത്രിയും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് കഴിക്കുന്നത് മൂലം ശരീരത്തിന് ആവശ്യത്തിന് രക്തം ഉണ്ടാകാൻ സഹായിക്കുന്നു.തേനിൽ കറുത്ത എള്ള് പൊടിച്ചതിനു ശേഷം ഇവ കഴിക്കുന്നതും രക്തക്കുറവിന് നല്ലതാണ്. ഇത് ദിവസവും കഴിക്കാവുന്നതാണ്. കുട്ടികൾക്ക് ഇത് കൊടുക്കുന്നത് വളരെ നല്ലതാണ്. ബീറ്റ്റൂട്ട് നന്നായി വേവിച്ച് നെല്ലിക്കയുടെ നീര് ഒഴിച് കഴിക്കുന്നതും രക്തക്കുറവിന് നല്ലതാണ്. നെല്ലിക്ക ദിവസവും ഒരെണ്ണം വീതം പച്ചക്ക് കഴിക്കുന്നത് വളരെ നല്ലതാണ്. നെല്ലിക്കയിൽ ധാരാളമായി വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്.നന്നായി പഴുത്ത നേന്ത്രപ്പഴത്തിലേക്ക് ശർക്കരയും കുറച്ച് തേനും ചേർത്ത് കഴിക്കുന്നതും രക്തക്കുറവിന് ഒരു പരിഹാരമാർഗമാണ്.ശർക്കരയിൽ അയൺ കൂടുതൽ അടങ്ങിയിട്ടുള്ളതിനാലും നേന്ത്രപ്പഴത്തിൽ ഫോളിക് ആസിഡ് അടങ്ങിയതിനാലും രക്തം ശരീരത്തിൽ ഉണ്ടാകാൻ സഹായിക്കുന്നു. ഇത്തരത്തിൽ പരിമഹാരമാർഗങ്ങൾ ചെയ്തിട്ടും കാര്യമായ വ്യത്യാസമില്ലെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.

Read also: ശരീരത്തിൽ പുഴുവരിച്ച പോലെ ചൊരിഞ്ഞു തിണർക്കുന്ന, ഉർട്ടിക്കരിയ എങ്ങനെ തിരിച്ചറിഞ്ഞു, പരിഹരിക്കാം.!!