feat min

ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് കമ്പനി ഏറ്റെടുക്കാൻ ഒരുങ്ങി മറ്റൊരു ഭീമൻ, കൂടുതൽ അറിയാം!!

mars will takeover kellanova: സ്നിക്കേഴ്സ് ചോക്ലേറ്റ് ബ്രാൻഡിന്റെ ഉടമസ്ഥരായ മാര്‍സ് അമേരിക്കന്‍ ലഘുഭക്ഷണ നിര്‍മാതാക്കളായ കെല്ലനോവയെ ഏറ്റെടുക്കുന്നു. 36 ബില്യൺ ഡോളറിന്റെ ഇടപാടാണ് നടത്താൻ പോകുന്നത്. ഇത് ഏകദേശം 3 ലക്ഷം കോടി രൂപ വരും.ഒരു ഓഹരിക്ക് 7,010 രൂപ നല്‍കിയാണ് ഏറ്റെടുക്കല്‍ നടത്തിയിരിക്കുന്നത്.റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രിങ്കിള്‍സ്, ചീസ്-ഇറ്റ് തുടങ്ങിയ ബ്രാൻഡുകൾ നിർമ്മിച്ചിരിക്കുന്നത് കെല്ലനോവയാണ്.

മാര്‍സിന്റെ ഏറ്റവും വലിയ ഏറ്റെടുക്കലാകും ഇത് എന്നും റിപ്പോർട്ടുകൾ പറയുന്നു.2008ല്‍ റിഗ്ലിയെ ഏറ്റെടുക്കാന്‍ 23 ബില്യണ്‍ ഡോളര്‍ ആണ് മാർസ് ചെലവാക്കിയത്. അതിനുശേഷം ഉള്ള വലിയ ഏറ്റെടുക്കൽ ആണ് ഇത്.2025 ഓഗസ്റ്റോടെ ഏറ്റെടുക്കൽ പൂർത്തീകരിക്കും എന്നാണ് റിപ്പോർട്ടുകൾ പുറത്തുവിടുന്നത്.ഈ സമയത്തിനുള്ളിൽ കരാർ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ 12 മാസം കൂടി ഏറ്റെടുക്കലിനായുള്ള സമയം നീട്ടും എന്നും പറയുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 8 min 1

ഏറ്റെടുക്കലിന്റെ ഭാഗമായി മാർസിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ സംഭവിച്ചാൽ ടെര്‍മിനേഷന്‍ ഫീയായി 1.25 ബില്യണ്‍ ഡോളര്‍ മാര്‍സ് നല്‍കുകയും വേണം .എന്നാൽ കെല്ലനോവ ബോര്‍ഡിലെ പ്രശ്‌നങ്ങള്‍ കാരണമാണ് ഏറ്റെടുക്കലില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെങ്കിൽ 800 മില്യണ്‍ ഡോളര്‍ മാര്‍സിന് നഷ്ടപരിഹാരമായി നൽകണമെന്നും പറയുന്നു .കെല്ലോനോവിൻ്റെ ഉൽപ്പന്നങ്ങൾ 180-ലധികം രാജ്യങ്ങളിൽ നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു.

mars will takeover kellanova

ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ കെല്ലനോവ മാർക്കറ്റിംഗ് കീഴടക്കിയിട്ടുണ്ട്.23000 ലധികം ജീവനക്കാരും ആഗോളതലത്തിൽ കമ്പനിക്ക് ഉണ്ട്.50 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വിറ്റുവരവും ഉള്ള കമ്പനിയാണ് മാർസ്.ഭഷ്യ മേഖലയിലെ ബിസിനസിനോട് കൂടെ വളർത്തു മൃഗങ്ങളുടെ സംരക്ഷണത്തിനും കമ്പനി മേൽ നോട്ടം വഹിക്കുന്നു.കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളിൽ സ്‌നാക്‌സ് ഫുഡ് മേഖലയിലെ മൂന്നോളം കമ്പനികളെ മാര്‍സ് വാങ്ങിയിരുന്നു.

Read also: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം മഹീന്ദ്ര താറിന്റെ 5 ഡോർ മോഡൽ -റോക്സ് എത്തി!!